കുഞ്ഞികൃഷ്ണന് ജ്യോത്സ്യര്‍ക്ക് ശിഷ്യരുടെ ആദരം 28 ന്
Jan 25, 2013, 17:29 IST
കാസര്‍കോട്: കേരള ഗണിക കണിശ സഭയുടെ ആര്‍ഷകേരള ജ്യോതിഷ സംഗീത പുരസ്ക്കാരം ലഭിച്ച പ്രമുഖ ജ്യോതിഷന് അരമങ്ങാനം കുഞ്ഞികൃഷ്ണന് ജ്യോത്സ്യരെ അദ്ദേഹത്തിന്റെ ശിഷ്യര്‍ അനുമോദിക്കുന്നു. ജനുവരി 28 ന് തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് എം.പി.വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
ശ്രീധരന് ജ്യോത്സ്യന് പെരുമ്പള ആധ്യക്ഷത വഹിക്കും. രവീശ തന്ത്രി കുണ്ടാര്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുള്ള, ജ്യോതിര്‍ ഗണിതാചാര്യ പണ്ഡിറ്റ് സദനം നാരായണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ദാമോദരന്‍ ജ്യോത്സ്യര് ഇരിയണ്ണി, ശ്രീധരന് ജ്യോത്സ്യന് പെരുമ്പള,രത്നാകരന് ജ്യോത്സ്യര് കുണ്ടംകുഴി എന്നിവര്‍ യഥാക്രമം കുഞ്ഞികൃഷ്ണന് ജ്യോത്സ്യര്‍ക്ക് പൊന്നാട, ഹാരം, ഉപഹാരം എന്നിവ സമര്‍പിക്കും. പ്രമുഖര്‍ ആശംസാ പ്രസംഗം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ശ്രീധരന് ജ്യോത്സ്യന് പെരുമ്പള,സുരേഷന്‍ കുറ്റിക്കോല്‍, കോടോത്ത് നാരായണന് നായര്‍ അണിഞ്ഞ, കെ.പ്രദീപന് വരിക്കുളം, ശ്രീജിത് പെരുമ്പള എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Award, Inaguration, District Collector, Chemnad, Panchayath, President, Perumbala, Kundamkuzhi, Press meet, Kuttikol, Kerala.







