city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് 547 നായകളെ വന്ധ്യംകരണം നടത്തി

കാസര്‍കോട്: (www.kasargodvartha.com 22/11/2016) എ ബി സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. തെരുവിനായകളുടെ പ്രജനനം തടയുന്നതിനുളള പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കരുണാകര ആള്‍വ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മഹേഷ്, ഡോ. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം മുനിസിപ്പാലിറ്റി അധ്യക്ഷര്‍ ഹാജരായില്ല.

പദ്ധതിയില്‍ 547 നായകളെ വന്ധ്യംകരണം നടത്തി.  കാസര്‍കോട് ബ്ലോക്കില്‍ പദ്ധതിപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ചതിനാല്‍ അടുത്തതായി മറ്റു ബ്ലോക്കുകളില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. നീലേശ്വരം മൃഗാശുപത്രി കോമ്പൗണ്ടിലുളള മൃഗസംരക്ഷണ വകുപ്പിന്റെ പഴയ കെട്ടിടത്തില്‍ എ ബി സി കേന്ദ്രം തുടങ്ങാനുളള പ്രൊപ്പോസല്‍ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭ്യമാക്കുന്നതിനായി നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

കാസര്‍കോട് 547 നായകളെ വന്ധ്യംകരണം നടത്തി

Keywords: Kasaragod, Dog, District, Committee., Meeting, District Collector, AGC Basheer, K Jeevan Baabu, 547 dogs sterilized.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia