city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിക്കെതിരെ നടപടി വന്നേക്കും

കാസര്‍കോട് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിക്കെതിരെ നടപടി വന്നേക്കും
കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയിലേക്കും സംസ്ഥാന കൗണ്‍സിലിലേക്കും കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് അംഗങ്ങളെ ഇപ്പോള്‍ തിരഞ്ഞെടുത്തയക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിക്ക് സാധ്യതയേറി. ജില്ലാ ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് ജില്ലാ പ്രവര്‍ത്തക സമിതിയിലേക്കും സംസ്ഥാന കൗണ്‍സിലിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനമെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ നേതൃത്വത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായുള്ള തീരുമാനം യോഗം കൈക്കൊണ്ടത്. സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിക്ക് വിധേയനായി ട്രഷറര്‍ സ്ഥാനം ഒഴിയണമെന്ന് മുന്‍മന്ത്രി സി.ടി. അഹമ്മദലിയോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. സി.ടി.യും യോഗത്തിനെത്തിയിരുന്നുവെങ്കിലും അദ്ദേഹം ഈ ആവശ്യത്തോട് പ്രതികരിച്ചില്ല.
ജില്ലാ ലീഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് അഞ്ച് ലീഗ് പ്രവര്‍ത്തകരെ സസ്‌പെണ്ട് ചെയ്തത് യോഗത്തില്‍ ശക്തമായ വിമര്‍ശനത്തിന് കാരണമായി. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെര്‍ക്കളം അബ്ദുല്ലയെ ചന്ദ്രികാ ഡയരക്ടറാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ മറ്റു നാല് മണ്ഡലം കമ്മിറ്റികളും ജില്ലാ പ്രവര്‍ത്തക സമിതിയിലേക്കും സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്കുമുള്ള അംഗങ്ങളുടെ ലിസ്റ്റ് ഇതിനകം നല്‍കിയിട്ടുണ്ട്. സംസ്ഥാന കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തയച്ചില്ലെങ്കില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ഹമീദലി ഷംനാട്, സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല തുടങ്ങിയ നേതാക്കള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാതെ വരും. നിലവില്‍ സംസ്ഥാന ട്രഷററാണ് ഹമീദലി ഷംനാട്. സി.ടി അഹമ്മദലിയും, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. സി.ടി. അഹമ്മദലിക്കെതിരെ പലരും ശക്തമായ വിമര്‍ശനമാണ് മണ്ഡലം യോഗത്തില്‍ ഉന്നയിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായും ചിലര്‍ കുറ്റപ്പെടുത്തി. ഹമീദലി ഷംനാട്, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., ടി.ഇ. അബ്ദുല്ല, മുഹമ്മദ്കുഞ്ഞി ചായിന്റടി, എ. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എല്‍.എ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു.


Keywords: C.T Ahmmed Ali, Muslim-league, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia