city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്റര്‍ലോക്കിന് മുകളില്‍ ചാണകലോക്കും

കാസര്‍കോട്: (www.kasargodvartha.com 28/09/2016) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്റര്‍ ലോക്കിന് മുകളില്‍ ചാണകലോക്കും. ബസ് സ്റ്റാന്‍ഡില്‍ നവീകരണപ്രവര്‍ത്തികള്‍ നടന്ന ഭാഗത്താണ് ഇന്റര്‍ലോക്കുകളില്‍ ഇടതടവില്ലാതെ ചാണകം ഇട്ട് കന്നുകാലികള്‍ അവരുടേതായനിലയില്‍ മോടിപിടിപ്പിക്കുന്നത്. പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും ഒക്ടോബര്‍ ഒന്നിന് മാത്രമേ തുറന്നുകൊടുക്കുകയുള്ളു.

അതിനാല്‍ തന്നെ ഈ ഭാഗത്ത് കന്നുകാലികള്‍ അലഞ്ഞുതിരിയുന്നതും വിശ്രമിക്കുന്നതും പതിവുകാഴ്ചയാണ്. നവീകരണം നടന്ന വിശാലമായ ഭാഗം നിറയെ ചാണകം നിറഞ്ഞ് വൃത്തികേടായിരിക്കുകയാണ്. ഈ ഭാഗത്തുകൂടി നടന്നുവരുന്നവര്‍ ചാണകത്തില്‍ ചവിട്ടി കാല്‍ വഴുതിവീഴുന്നതും പതിവായിക്കഴിഞ്ഞു. കന്നുകാലികളെ തടഞ്ഞ് വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്.

നഗരത്തിലുടനീളം അലഞ്ഞുതിരിയുന്ന പശുക്കളും കാളകളും അലക്ഷ്യമായി വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പഴങ്ങളും പച്ചക്കറികളും ഭക്ഷിച്ച് കൊഴുത്തിരിക്കുകയാണ്. വയറുനിറഞ്ഞാല്‍ കന്നുകാലികള്‍ കൂട്ടത്തോടെ പുതിയ ബസ്  സ്റ്റാന്‍ഡില്‍ നവീകരണം നടന്ന ഭാഗത്ത് കേന്ദ്രീകരിക്കുന്നു. വിശപ്പ് പൂര്‍ണമായും മാറിയാല്‍ കന്നുകാലികള്‍ പരസ്പരം കുത്തിരസിച്ചും വാല്‍ പൊക്കി സ്റ്റാന്‍ഡിലുടനീളം ഓടിയും വാഹഗതാഗതത്തിനും കാല്‍നടയാത്രക്കും തടസമുണ്ടാക്കുകയാണ്.

തലങ്ങും വിലങ്ങുമുള്ള കന്നുകാലികളുടെ ഓട്ടത്തിനിടെ നിക്ഷേപിക്കുന്ന ചാണകം ചിതറുകയും വഴിയാത്രക്കാരുടെ ദേഹത്ത് തെറിച്ചുവീഴുകയും ചെയ്യുന്നു. കന്നുകാലികളെ പിടിച്ചുകെട്ടി കാറ്റില്‍ പൗണ്ടില്‍ കൊണ്ടുപോകാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്റര്‍ലോക്കിന് മുകളില്‍ ചാണകലോക്കും

Keywords: Cattle, Kasaragod, New Bus Stand, Interlock, Bus, Accident, Kerala, Private Bus, Vehicle, Dung over interlock

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia