കാസര്‍കോട് നഗരമധ്യത്തിലെ സ്റ്റുഡിയോയില്‍ കവര്‍ച
Dec 31, 2012, 13:42 IST
സ്റ്റുഡിയോ ഉടമ പത്മനാഭന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കവര്‍ചകള്‍ ആവര്‍ത്തിക്കുമ്പോഴും പോലീസിന് മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
പോലീസിന്റെ രാത്രികാല പരിശോധന ശക്തമായി നടക്കുമ്പോള്‍ തന്നെയാണ് കവര്‍ചകള്‍ പതിവാകുന്നത്. കഴിഞ്ഞ ദിവസം ബദിയഡുക്ക നെല്ലിക്കട്ടയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
Keywords: Kasaragod, Robbery, Office, Complaint, Police, Case, Badiyadukka, Nellikatta, Co-operation-bank, Kerala