city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ PWD ചെയ്ത ആദ്യ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്:(www.kasargodvartha.com 14.10.2014) കാസര്‍കോട് നഗരത്തില്‍ പി ഡബ്ല്യു.ഡി ചെയ്ത ആദ്യ കോണ്‍ക്രീറ്റ് റോഡ് ഉദ്്ഘാടനം ചെയ്തു. എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് റോഡ് തുറന്നു കൊടുത്തു. കാസര്‍കോട് നഗരത്തിലെ എം.ജി.റോഡില്‍ 270 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

പണി പൂര്‍ത്തിയായ ഒരുഭാഗത്തെ റോഡാണ് തുറന്നത്. പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നല്‍ പോയിന്റില്‍ നിന്നു തുടങ്ങി സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിക്കു സമീപം വരെയാണ് കോണ്‍ക്രീറ്റ്. ഈ ഭാഗത്ത് റോഡ് സ്ഥിരം തകരുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

55 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് റോഡ് തകരുകയും കുഴികള്‍ വീഴുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് കോണ്‍ക്രീറ്റ് എന്ന ആശയം ഉദിച്ചത്. ഒരടി കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡിനിരുവശവും ഏഴു ഫീറ്റ് വീതിയില്‍ നടപ്പാതയും ഒരുക്കും. നേരത്തേ പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

കോണ്‍ക്രീറ്റ് റോഡ് തുറന്നതോടെ എതിര്‍ ഭാഗത്തെ റോഡ് അടച്ച് ഉടന്‍ അവിടെയും കോണ്‍ക്രീറ്റ് ചെയ്യും. ചടങ്ങല്‍ നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, ഡി. പി.സി അംഗം എ.അബ്ദുര്‍റഹമാന്‍,പി ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബന്ധപ്പെട്ട ഉ്ദ്യാഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരത്തില്‍ PWD ചെയ്ത ആദ്യ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Kasaragod, inauguration, PWD-office, Road, N.A.Nellikunnu, Press Club, T.E Abdulla, Kerala, Concrete road inaugurated

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia