കാസര്‍കോട് നഗരത്തില്‍ പട്ടാപകല്‍ ജീപ്പ് കത്തി നശിച്ചു; കാറിലേക്കും തീ പടര്‍ന്നു
Apr 17, 2015, 19:08 IST
കാസര്‍കോട്: (www.kasargodvartha.com 17/04/2015) കാസര്‍കോട് നഗരത്തില്‍ പട്ടാപകല്‍ ജീപ്പ് കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിരുന്ന കാറിലേക്കും തീ പടര്‍ന്നു. കാസര്‍കോട് ബി.ഇ.എം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 11 ഇ 7832 നമ്പര്‍ ജീപ്പാണ് പൂര്‍ണമായും കത്തി നശിച്ചത് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 60 ഡി 358 നമ്പര്‍ റിറ്റ്‌സ് കാറിലേക്കും തീ പടര്‍ന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുതിച്ചെത്തിയ ഫയര്‍ ഫോഴ്‌സ് തീ അണക്കുമ്പോഴേക്കും ജീപ്പ് പൂര്‍ണമായും കത്തിയിരുന്നു. അണങ്കൂരിലെ ഇല്ല്യാസിന്റെതാണ് കത്തി നശിച്ച ജീപ്പ്. കാറിന്റെ മുന്‍ വശത്തെ ഡോറിലേക്കാണ് തീ പടര്‍ന്നത്. മിററും വാതിലും കത്തി. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര
മണിയോടെയാണ് സംഭവം.
വൈകിട്ട് ഈ ഭാഗത്ത് മദ്യപാന്‍മാര്‍ കേന്ദ്രീകരിക്കാറുണ്ട്. തീ പിടുത്തമുണ്ടായ സ്ഥലത്തുനിന്നും മദ്യകുപ്പികളും ഗ്ലാസും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ജീപ്പിന് തീ വെച്ചതാണോ എന്ന് സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇല്ല്യാസ് ജീപ്പ് നിര്‍ത്തി ബദ്‌രിയ ബസാറിനുള്ളിലെ കടയിലേക്ക് പോയപ്പോഴായിരുന്നു തീ പിടുത്തം.
തീ പിടുത്ത വിവരമറിഞ്ഞ് കാസര്‍കോട് സിഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Fire, Police, Jeep, Ilyas, Fire in Jeep.
Advertisement: