കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തി മറവു ചെയ്തത് മുള്ളേരിയയിലെ റിട്ട. പ്രധാന അധ്യാപകന്റെ മൃതദേഹം
Dec 27, 2014, 14:59 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2014) കാസര്‍കോട് കടപ്പുറത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയ ശേഷം മറവുചെയ്തത് മുള്ളേരിയയിലെ റിട്ട. പ്രധാന അധ്യാപകന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. അഞ്ജാത മൃതദേഹമാണെന്ന് കരുതി മറവു ചെയ്ത മൃതദേഹം ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത് സംസ്‌ക്കരിക്കും.
മുള്ളേരിയ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകന്‍ വിശ്വേശ്വര ഭട്ടിന്റെ (69) മൃതദേഹമാണ് കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ചയാണ് ചെന്നിക്കര ശ്മശാനത്തില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മറവുചെയ്തത്.
ഇതിനിടയിലാണ് വിശ്വേശ്വര ഭട്ടിനെ കാണാതായതായുള്ള പരാതി ആദൂര്‍ പോലീസിന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസുഖ ബാധിതനായ വിശ്വേശ്വര ഭട്ട് ജര്‍മനിയില്‍ ജോലിചെയ്യുന്ന മകന്‍ ഗണേഷിനോടൊപ്പമാണ് ഉണ്ടായിരുന്നത്. ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മരിച്ചത് വിശ്വേശ്വര ഭട്ടാണെന്ന് നാട്ടുകാരനായ ആംബുലന്‍സ് െ്രെഡവറാണ് തിരിച്ചറിഞ്ഞത്.
പ്രാര്‍ത്ഥനയ്ക്കായി പോകുന്നുവെന്ന് വിശ്വേശ്വര ഭട്ട് നാട്ടിലെ പലരോടും പറഞ്ഞിരുന്നു.
ഭാര്യ: പരേതയായ ജയന്തി. മരുമകള്‍: ദീപ. സഹോദരി: പരേതയായ ശശികല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Unknown Body, Rtd. Teacher , Kasaragod, Kerala, Missing, Dead body identified.
മുള്ളേരിയ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകന്‍ വിശ്വേശ്വര ഭട്ടിന്റെ (69) മൃതദേഹമാണ് കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വെള്ളിയാഴ്ചയാണ് ചെന്നിക്കര ശ്മശാനത്തില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മറവുചെയ്തത്.
ഇതിനിടയിലാണ് വിശ്വേശ്വര ഭട്ടിനെ കാണാതായതായുള്ള പരാതി ആദൂര്‍ പോലീസിന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസുഖ ബാധിതനായ വിശ്വേശ്വര ഭട്ട് ജര്‍മനിയില്‍ ജോലിചെയ്യുന്ന മകന്‍ ഗണേഷിനോടൊപ്പമാണ് ഉണ്ടായിരുന്നത്. ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. മരിച്ചത് വിശ്വേശ്വര ഭട്ടാണെന്ന് നാട്ടുകാരനായ ആംബുലന്‍സ് െ്രെഡവറാണ് തിരിച്ചറിഞ്ഞത്.
ഭാര്യ: പരേതയായ ജയന്തി. മരുമകള്‍: ദീപ. സഹോദരി: പരേതയായ ശശികല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
'ഘര്‍വാപസി' മതസൗഹാര്‍ദം തകര്‍ക്കും; ആര്‍.എസ്.എസ്. ഇതില്‍ നിന്നും പിന്മാറണം: മന്ത്രി ചെന്നിത്തല