കാസര്‍കോട്ട് 16 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍: എ.ആര്‍ ക്യാമ്പില്‍ 7പേര്‍
Jun 6, 2012, 15:43 IST
കാസര്‍കോട്: ക്രിമിനല്‍ കേസുകളില്‍ കാസര്‍കോട്ടെ 16 പോലീസുകാര്‍ പ്രതികള്‍. വിവരാവകാശ നിയമപ്രകാരം ലഭ്യമായ സംസ്ഥാനത്തെ 533 പേരുടെ ലിസ്റ്റിലാണ് കാസര്‍കോട്ടെ 16 പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എ.ആര്‍ ക്യാമ്പില്‍ മാത്രം ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുണ്ട്.
എ.ആര്‍ ക്യാമ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, മോഹനന്‍, അല്‍ഫിറസ്വല്‍, ജോയി, ജലന്‍മോന്‍, ഡ്രൈവര്‍ രാകേഷ്, സിവില്‍ ഓഫീസര്‍ നിക്‌സണ്‍ എന്നിവര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണ്. ബേക്കലിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ജനാര്‍ദ്ദനന്‍, നീലേശ്വരം സീനിയര്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍, കാസര്‍കോട്ടെ സീനിയര്‍ ഓഫീസര്‍ രാമൂട്ടി, സിവില്‍ ഓഫീസര്‍ ദാമോദരന്‍, ചന്ദ്രശേഖരന്‍, ഹൊസ്ദുര്‍ഗ് സിവില്‍ ഓഫീസര്‍ അശോകന്‍, പയ്യന്നൂരിലെ സിവില്‍ ഓഫീസര്‍ ഭരതന്‍ എന്നിവരും ലിസ്റ്റിലുണ്ട്.

കാസര്‍കോട്ടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടി, ഇന്ത്യാവിഷന്‍ ലേഖിക ഫൗസിയ മുസ്തഫ, ദേശാഭിമാനി ലേഖകന്‍ രാജേഷ് മാങ്ങാട് എന്നിവരെ അക്രമിച്ച കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിലെ പ്രതികളുടെ ലിസ്റ്റ്് തയ്യാറായിട്ടില്ല. ഇതുകൂടി പുറത്തുവരികയാണെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം 50 കടക്കും.

Keywords: Kasaragod, Police, Accuse, Criminal case, A.R Camp