കാസര്‍കോട്ട് രണ്ട് വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു
Nov 6, 2012, 13:16 IST
![]() |
Mukthar |
കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുസ്തഫയുടെ മകന്‍ കെ.എ. മുക്താര്‍(15), പുളിക്കൂറിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ പി.കെ. അസ്ഹറുദ്ദീന്‍(15) എന്നിവരെയാണ് പിരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ പഠിക്കാന്‍ വരരുതെന്ന് പറഞ്ഞാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
![]() |
Azharudheen |
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം കാരണം സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്ന് വീട്ടുകാരോട് അറിയിച്ചെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഭയത്തോടെ തങ്ങള്‍ സ്‌കൂളില്‍ എത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച ക്ലാസ് ബഹിഷ്‌ക്കരിച്ചു.
Keywords: GHSS Kasaragod, Students, Clash, Injured, Hospital, Kerala, Malayalam news