കാസര്‍കോട്ട് മോഷ്ടാക്കളെ പിടിക്കാന്‍ വേണ്ടി സ്ഥാപിച്ച സിസിടിവി ക്യാമറയും മോഷണം പോയതായി വിവരാവകാശ രേഖ
Apr 20, 2016, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 20/04/2016) കാസര്‍കോട്ട് മോഷ്ടാക്കളെ പിടിക്കാന്‍ വേണ്ടി സ്ഥാപിച്ച സിസിടിവി ക്യാമറയും മോഷണം പോയതായി വിവരാവകാശ റിപ്പോര്‍ട്ട്. അക്രമികളെയും കവര്‍ച്ചാസംഘങ്ങളെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും കൈയോടെ പിടികൂടുന്നുതിന് പോലീസ് റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ ഒന്നാണ് കവര്‍ച്ചാസംഘം മോഷ്ടിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 26 നാണ് കാസര്‍കോട്ടെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ മോഷ്ടിച്ചതെന്നു പോലീസ് നല്‍കിയ വിവരാവകാശ രേഖയില്‍ പയുന്നത്. ബദിയഡുക്ക ചെടോക്കോലിലെ സി എച്ച് മുഹമ്മദ് കുഞ്ഞിയാണ് ഇതുസംബന്ധിച്ച് വിവരാവകാശ രേഖ ആവശ്യപ്പെട്ടത്. 2014 ലാണ് അക്രമികളെയും കുറ്റവാളികളെയും എളുപ്പത്തില്‍ പിടിക്കുന്നതിനു ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങയത്. ജില്ലകളില്‍ 83 ക്യാമറകളാണ് ഇതുവരെ സ്ഥാപിച്ചത്. എട്ടു ക്യാമറകള്‍ സ്ഥാപിക്കാനുണ്ട്. ക്യാമറകളില്‍ ചിലതു സാമൂഹ്യദ്രോഹികളും കുറ്റവാളികളും നശിപ്പിച്ചിട്ടുണ്ട്. ക്യാമറകള്‍ക്കായി ഇതുവരെ അതിന്റെ നിര്‍മ്മാതാക്കളായ കെല്‍ട്രോണിന് 2,58,03,356 രൂപ നല്‍കിയിട്ടുണ്ട്.
അക്രമികള്‍ നശിപ്പിച്ചതും സാങ്കേതിക കാരണങ്ങള്‍ മൂലം ഇളക്കിയെടുത്തു സൂക്ഷിച്ചതുമൊഴികെ 69 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായും രേഖയില്‍ പറയുന്നു. അഞ്ചു ക്യാമറകള്‍ക്കു സാങ്കേതിക തകരാറുണ്ടായിട്ടുണ്ട്. രണ്ടു ക്യാമറകള്‍ ലോറി ഇടിച്ചു തകര്‍ന്നു. മൊത്തം 14 ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.
ക്യാമറകളുടെ സഹായം കൊണ്ട് രണ്ടു വധശ്രമക്കേസ് പ്രധികളെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദുമയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ചു രണ്ടു ക്യാമറകള്‍ സ്ഥാപിക്കുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Police, Road, Uduma, Robbery