city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബൈപാസ് നിര്‍മ്മിക്കണം; ഫ്‌ളൈ ഓവര്‍ നഗരത്തിന്റെ മുഖഛായ തകര്‍ക്കും എസ് ടി യു

കാസര്‍കോട്:(www.kasargodvartha.com 02/05/2018) ചെര്‍ക്കള ടൗണ്‍ മുതല്‍ കാസര്‍കോട് വരെ ദേശീയപാതയിലും നഗരപ്രദേശത്തും ഉണ്ടാവുന്ന അനിയന്ത്രിതമായ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വിദ്യാനഗര്‍ വഴി ബൈപാസ്സ് നിര്‍മ്മിക്കണമെന്ന് എസ്.ടി.യു. ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ദേശീയ പാത കടന്ന് പോകുന്ന ഏക ജില്ലാ ആസ്ഥാനമാണ് കാസര്‍കോട്. വലിയ ചരക്ക് വാഹനങ്ങളും ടാങ്കര്‍ ലോറികളും നഗരത്തിലൂടെ കടന്ന് പോവുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയില്‍ ബൈപാസ്സ് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതരും ജില്ലാ ഭരണകൂടവും മുഖം തിരിക്കുകയാണെന്ന് എസ് ടി യു നേതൃത്വം കുറ്റപ്പെടുത്തി. ദേശീയപാത 45 മീറ്ററായി വീതികൂട്ടുമ്പോള്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗമായ കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്റ്- നുള്ളിപ്പാടി വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഫ്‌ളൈ ഓവര്‍ വരുന്നതോടെ നഗരത്തിന്റെ മുഖം നഷ്ടപ്പെടുകയും കാസര്‍കോടിന്റെ വ്യാപാര -തൊഴില്‍ മേഖല തകരുകയും വലിയ ഒരു വിഭാഗം ജനങ്ങള്‍ വഴിയാധാരമാകുകയും ചെയ്യും.

കാസര്‍കോട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബൈപാസ് നിര്‍മ്മിക്കണം; ഫ്‌ളൈ ഓവര്‍ നഗരത്തിന്റെ മുഖഛായ തകര്‍ക്കും എസ് ടി യു

നിലവില്‍ വൈകിട്ട് ഏഴ് മണിയോടു കൂടി കടകള്‍ അടച്ച് ഇരുട്ടിലാവുന്ന നഗരം ഇതോടു കൂടി തീര്‍ത്തും വിജനമാകും. ഇതിന് പരിഹാരമായി ദേശീയപാതയില്‍ നിന്നും ബൈപാസ് നിര്‍മിക്കുന്നതിനും കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാനുള്ള തീരുമാനം ഒഴിവാക്കുവാനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ. അഹമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

ദേശിയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമദ് കുട്ടി ഉണ്ണികുളം, ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് , വൈസ് പ്രസിഡണ്ട് യു .പോക്കര്‍ ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി, മുംതാസ് സ മീ റ, ബി.കെ.അബ്ദുള്‍ സമദ്, എന്‍.എ.അബ്ദുള്‍ ഖാദര്‍ ,ടി.അബ്ദുള്‍ റഹ്മാന്‍ മേസ്ത്രി, അബ്ദുള്‍ റഹ്മാന്‍ ബന്തിയോട്, ശംസുദ്ദീന്‍ ആയിറ്റി, എം.എ.മക്കാര്‍ മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ ലത്തീഫ്, ടി.പി.മുഹമ്മദ് അനീസ്, എ.ജി.അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ , ബീഫാത്തിമ ഇബ്രാഹിം, ആയിഷത്ത് താഹിറ, പി.പി.നസീമ ടീച്ചര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Kasaragod, Kerala, STU, Vehicles, Bypass, Inauguration, STU  demands bypass

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia