കാസര്‍കോട്ട് കവര്‍ച്ചക്കാര്‍ പിടിമുറുക്കി; സ്‌കൂളിലും കവര്‍ച്ച
May 5, 2015, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 05/05/2015) കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും കവര്‍ച്ചക്കാര്‍ പിടിമുറുക്കിയതോടെ കവര്‍ച്ച പതിവായി മാറി. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നു. സ്റ്റാഫ് റൂമിന്റെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ 17,935 രൂപ വില വരുന്ന ആംബ്ലിഫയര്‍ കവര്‍ന്നു.
മെയ് നാലിന് രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ഹെഡ്മിസ്ട്രസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട്ടെ മൊബൈല്‍ ഷോപ്പിലും പൂട്ടിയിട്ട ഏതാനും വീടുകളിലും കവര്‍ച്ച നടന്നതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളിലും കവര്‍ച്ച നടന്നത്. ചെര്‍ക്കളയിലെ ഒരു വീട്ടിലും കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നിരുന്നു. വിദ്യാനഗറിലെ ഒരു വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു.
കവര്‍ച്ചകള്‍ പെരുകിയതോടെ നഗരവാസികള്‍ ഭീതിയിലാണ്. സാധാരണ മഴയ്ക്കാലത്താണ് കവര്‍ച്ചകള്‍ പതിവായി മാറാറുള്ളത്. ഇത്തവണ മഴയ്ക്ക് മുമ്പെയുള്ള വേനല്‍ മഴയില്‍ തന്നെ കവര്‍ച്ചക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. തളങ്കര ക്ലോക്ക് ടവറിനെ സമീപത്തെ കാസര്‍കോട് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് കൊള്ളയടിക്കാനുള്ള ശ്രമവും നടന്നിരുന്നു.
ചെറിയ ഇടിയ്ക്കും മഴയ്ക്കും പോലും രാത്രി മുഴുവന്‍ വൈദ്യുതി നിലയ്ക്കുന്നതും കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമാകുന്നു. അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം തന്നെ കാസര്‍കോട്ട് തമ്പടിച്ചിരിക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്. അടുത്തിടെ നടന്ന കവര്‍ച്ചാ കേസില്‍ പോലും തുമ്പുണ്ടാക്കാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മദ്യപിച്ചെത്തിയ പിതാവിന്റെ വെട്ടേറ്റ് മകള്‍ ഗുരുതരാവസ്ഥയില്‍
Keywords: Kasaragod, Kerala, Robbery, House, school, Amplifier, Bank Robbery Attempt, Police, Investigation, Robbers, Robbery in School.
Advertisement: