കാസര്‍കോട്ട് എസ്.എഫ്.ഐയും പോലീസും ഏറ്റുമുട്ടി
Apr 30, 2012, 16:30 IST
കാസര്‍കോട്: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിന് കാരണക്കാര്‍ ബാങ്ക് അധികൃതരാണെന്നാരോപിച്ച് എസ്.എഫ്.ഐ തിങ്കളാഴ്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പുലിക്കുന്നിലെ എച്ച്.ഡി.എഫ്.സി ബാങ്കിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബാങ്കിന് 50 മീറ്റര്‍ അകലെ വെച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷത്തിനിടയില്‍ എസ്.ഐയെ കൈയ്യേറ്റം ചെയ്ത എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ രാജേഷിനെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇതേ ചൊല്ലി പോലീസും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഏറെ നേരം വാഗ്വാദവും കയ്യാങ്കളിയും നടന്നു. മാര്‍ച്ചിന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. സതീഷ്, ജില്ലാ സെക്രട്ടറി ഷാലു മാത്യു, ജോ. സെക്രട്ടറിമാരായ എന്‍.ഡി വിനീത്, എ.വി ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: SFI, Police, Attack, Kasaragod