കാസര്‍കോടിന്റെ മുറിവുണക്കാന്‍ സംവാദം സാന്ത്വനമാക്കി ജെ സി ഐയുടെ സെമിനാര്‍
Aug 27, 2017, 14:41 IST
കാസര്‍കോട്:(www.kasargodvartha.com 27/08/2017) ഇടക്കിടെയുണ്ടാകുന്ന സാമുദായിക അസ്വാസ്ഥ്യങ്ങളാല്‍ കലുഷിതമായ കാസര്‍കോടിന്റെ മനസ്സിലെ മുറിവുണക്കാന്‍ ജെ.സി.ഐ നടത്തുന്ന 'സമാധാനം സാധ്യമാണ് ' എന്ന ക്യാമ്പെയിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോടിന്റെ ശാശ്വത സമാധാനവും വികസനവും ലക്ഷ്യം മുന്‍ നിര്‍ത്തി ആവിഷ്‌കരിച്ച പദ്ധതിയാണ് 'സമാധാനം സാധ്യമാണ് എന്ന ആശയത്തിലൂന്നിയുള്ള ബോധവത്കരണ പരിപാടി.
കാസര്‍കോട് സിറ്റി ടവറില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്ത് പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലൈവ് കാസര്‍കോട്, ഹാപ്പി ഹവേഴ്‌സ്, നിരന്തര ഗതാഗത സൗകര്യം, ഹാപ്പി ഷോപ്പിങ്ങ്, സമ്മാന പദ്ധതി, സംസ്‌കാരിക സദസ്, വൈകുന്നേര ചര്‍ച്ചകള്‍, ഉത്സവാന്തരീക്ഷം സൃഷ്ടിക്കല്‍, സംഗീത സദസ്, ഭക്ഷ്യ മേളകള്‍, വിദ്യാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം, സൗഹാര്‍ദ്ദ കൂട്ടായ്മകള്‍, വിവിധ പരിശീലന പരിപാടികള്‍, ജെ.സി.ഐ- മാധ്യമ- മര്‍ച്ചന്റ്‌സ് കൂട്ടായ്മയില്‍ മെഗാ പരിപാടി, പീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരണം തുടങ്ങി നിരവധി ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
'സമാധാനം സാധ്യമാണ്' പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പദ്ധതിയുടെ വിജയത്തിനായി വ്യാപാരി സമൂഹം മുന്നിട്ടിറങ്ങുമെന്നും വ്യാപാരി- വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി പറഞ്ഞു. മികച്ച ഉദ്യമമാണെന്നും ജെ.സി.ഐ- പ്രസ് ക്ലബ്ബ് - മര്‍ച്ചന്റസ് സഹകരണത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സഹായിക്കുമെന്നും പരിപാടിക്ക് മാധ്യമ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി പറഞ്ഞു.
സമാധാനം സാധ്യമാണെന്നും യാത്രക്കാര്‍ ഉണ്ടെങ്കില്‍ രാത്രി വൈകിയും ബസ് സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷും വീടുകളില്‍ നിന്ന് സമാധാന ബോധവത്കരണം ആരംഭിക്കണമെന്നും ആഘോഷങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിക്കണമെന്ന് രാധാകൃഷ്ണനും (റസിഡന്‍സ് അസ്സോസിയേഷന്‍) അഭിപ്രായപ്പെട്ടു.
ഇത് എന്റെ പ്രശ്‌നമല്ല എന്ന സമീപനമാണ് പൊതുവേ ജനങ്ങള്‍ സ്വീകരിക്കുന്നതെന്നും ഈ സമീപനം മാറ്റിയാല്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും കാസര്‍കോട് സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി നഗരസഭയുടെയും വ്യാപാരികളുടെയും പിന്തുണ ഉറപ്പാക്കണമെന്ന് കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് കെ.ടി. സുഭാഷ് നാരായണന്‍ പറഞ്ഞു. ജന സൗഹാര്‍ദ്ദമാണ് ആദ്യം വേണ്ടതെന്നും അക്രമ രഹിത സമൂഹം ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രതിനിധി നസീര്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോടിനെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഈ ഉദ്യമത്തില്‍ നിന്നും പിന്‍വലിയരുതെന്നും ജെ.സി.ഐ കാസര്‍കോടിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ബി.എം.മുഹമ്മദലി ഫത്താഹ് പറഞ്ഞു. നന്മ നിറഞ്ഞ പദ്ധതിയാണെന്നും വൈകുന്നേരം ഏഴ് മണി മുതല്‍ 10 മണി വരെ സൗജന്യമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ തയ്യാറാണെന്നും ഹമീദ് തെരുവത്ത് (കാസനോവ സംഗീത് ക്ലബ്ബ്) പറഞ്ഞു.
വിദ്യാലയങ്ങളില്‍ നിന്ന് സമാധാന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ജെ.സി.ഐ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്തണമെന്നും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ആന്‍ഡ് എസ് പി സി പരിശീലകന്‍ അജിത്ത് കുമാര്‍ ആവശ്യപ്പെട്ടു. പീസ് ബ്രിഗേഡിയര്‍ കമ്മിറ്റി രൂപീകരിക്കണമെന്നും പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രദേശവാസികളെയും ഉള്‍കൊള്ളിച്ച് പീസ് അംബാസഡര്‍മാരെ നിയമിക്കണമെന്നും മുന്‍ ജെ.സി.ഐ സോണ്‍ സെക്രട്ടറി പി. മുഹമ്മദ് സമീര്‍ പറഞ്ഞു.
പരിപാടിയില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.ബി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് നാല്‍ത്തടുക്ക (മൊബൈല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍), സവാദ് തങ്ങള്‍ (നെഹ്‌റു യുവ കേന്ദ്ര), അരുണ്‍ കുമാര്‍ (എഞ്ചിനീയര്‍), അമീന്‍ ഷാ കൊല്ലം (നിരൂപകന്‍), റാഫി ഐഡിയല്‍ (മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്) തുടങ്ങിയവര്‍ സംബന്ധിച്ചു. എബി കുട്ടിയാനം ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ജെ.സി.ഐ നാഷണല്‍ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുല്‍ മെഹ് റൂഫ് വിഷയാവതരണം നടത്തി. സി.കെ. അജിത്ത് കുമാര്‍ സ്വാഗതവും റംഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, JCI, Programme, Seminar, Live kasaragod, Happy hour, Happy shoping, Schools, House, JCI Seminar conducted.
കാസര്‍കോട് സിറ്റി ടവറില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്ത് പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലൈവ് കാസര്‍കോട്, ഹാപ്പി ഹവേഴ്‌സ്, നിരന്തര ഗതാഗത സൗകര്യം, ഹാപ്പി ഷോപ്പിങ്ങ്, സമ്മാന പദ്ധതി, സംസ്‌കാരിക സദസ്, വൈകുന്നേര ചര്‍ച്ചകള്‍, ഉത്സവാന്തരീക്ഷം സൃഷ്ടിക്കല്‍, സംഗീത സദസ്, ഭക്ഷ്യ മേളകള്‍, വിദ്യാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം, സൗഹാര്‍ദ്ദ കൂട്ടായ്മകള്‍, വിവിധ പരിശീലന പരിപാടികള്‍, ജെ.സി.ഐ- മാധ്യമ- മര്‍ച്ചന്റ്‌സ് കൂട്ടായ്മയില്‍ മെഗാ പരിപാടി, പീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപികരണം തുടങ്ങി നിരവധി ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

സെമിനാറില്‍ വ്യാപാരി- വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി സംസാരിക്കുന്നു
സമാധാനം സാധ്യമാണെന്നും യാത്രക്കാര്‍ ഉണ്ടെങ്കില്‍ രാത്രി വൈകിയും ബസ് സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷും വീടുകളില്‍ നിന്ന് സമാധാന ബോധവത്കരണം ആരംഭിക്കണമെന്നും ആഘോഷങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിക്കണമെന്ന് രാധാകൃഷ്ണനും (റസിഡന്‍സ് അസ്സോസിയേഷന്‍) അഭിപ്രായപ്പെട്ടു.
ജെ സി ഐ ദേശീയ കോര്‍ഡിനേറ്റര്‍ ടി എം അബ്ദുല്‍ മഹ്‌റൂഫ് വിഷയാവതരണം നടത്തുന്നു