കാസര്‍കോട്ട് വ്യാപക ബൈക്ക് വേട്ട; യാത്രക്കാര്‍ വലഞ്ഞു
Feb 4, 2013, 14:31 IST
കാസര്‍കോട്: നഗരത്തില്‍ ഞായറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ 200 ഓളം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. രേഖകളില്ലാതെയും വാഹന നിയമങ്ങള്‍ പാലിക്കാതെയും മിറര്‍ ഘടിപ്പിക്കാതെയും ഓടിയ ബൈക്കുകളാണ് കൂടുതലും പിടികൂടിയത്.
പിടിച്ചെടുത്ത ബൈക്കുകളെ കൊണ്ട് ടൗണ്‍ സ്റ്റേഷന് പരിസരം നിറഞ്ഞിരിക്കുകയാണ്. നഗരത്തില്‍ ഞായറാഴ്ച ദിവസങ്ങളിലുണ്ടാകുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിന് മുന്നോടിയായാണ് ബൈക്കുകള്‍ പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്.
ഇതിന്റെ പേരില്‍ പോലീസ് നിരപരാധികളായ ബൈക്ക് യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. കടയടച്ച് വീട്ടില്‍ പോകുന്നവരെയും അത്യാവശ്യ കാര്യങ്ങള്‍ക്കായി ടൗണില്‍ വരുന്നവരെയും പോലീസ് ബൈക്കുകള്‍ പിടിച്ചെടുത്ത് ബുദ്ധിമുട്ടിച്ചതായും ആരോപണമുണ്ട്.
ഇച്ചിലങ്കോടു നിന്ന് കാസര്‍കോട്ടെ മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്നു വാങ്ങാന്‍ വന്ന് തിരിച്ചുപോകുകയായിരുന്ന ഒരാളുടെ ബൈക്കും പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഏഴുമണിക്കാരംഭിച്ച വാഹന വേട്ട തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടു.
ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നിലെ റോഡിലും അണങ്കൂറിലും വെച്ചാണ് കൂടുതല്‍ വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്. സ്ത്രീകളടക്കമുള്ള യാത്രക്കാരെയും പോലീസ് പരിശോധനയ്ക്ക് വിധേയരാക്കിയതായും ആരോപണമുണ്ട്.

Keywords: Bike, Kasaragod, Police, Custody, Vehicle, Medical store, Women, Police-raid, Passengers, Kerala.