കാളമ്പാടി ഉസ്താദിന്റെ നിര്യാണം: സമസ്തയുടെ ബുധനാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു
Oct 2, 2012, 16:33 IST
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമാ കാളമ്പാടി എ.മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണം മൂലം സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.
ബുധനാഴ്ച ചേളാരിയില്‍ നടത്താനിരുന്ന റൈഞ്ച് ലീഡേഴ്‌സ് മീറ്റ് മാറ്റിവെച്ചതായും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്‌റസകള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.

Keywords: Kalambadi Usthad, Obituary, Samastha, Programme, Change, Kerala, Malayalam news