city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാല്‍ നൂറ്റാണ്ടുകാലത്തെ സംഗീത സപര്യയുമായി വെള്ളിക്കോത്ത് വിഷ്ണു ഭട്ട്

നെല്ലിക്കുന്ന്: കാല്‍ നൂറ്റാണ്ടുകാലത്തെ സംഗീത സപര്യയുമായി വെള്ളിക്കോത്ത് വിഷ്ണു ഭട്ട്. അതും ഒരേ സ്‌കൂളില്‍. നെല്ലിക്കുന്ന് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഗീത അധ്യാപകനാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ ഈ സംഗീതജ്ഞന്‍. 25വര്‍ഷക്കാലമായി സ്വയം വികസിപ്പിച്ചെടുത്ത സാംസ്‌ക്കാരിക പാഠങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് സംഗീതം സാമൂഹ്യ പ്രവര്‍ത്തനോപാധികൂടിയാണ്.

സഹപ്രവര്‍ത്തകരിലേറെയും വിദ്യാഭ്യാസ ഓഫീസര്‍, പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ എത്തിയപ്പോഴും അധ്യാപകനായി തുടരുന്ന വിഷ്ണു ഭട്ട് അതില്‍ അഭിമാനം കൊള്ളുന്നു. ജനകീയ സംഗീത പ്രസ്ഥാനം, സംഗീത യാത്രകള്‍, ഒമ്പത് ഭാഷകളിലെ പ്രഭാത പ്രാര്‍ത്ഥന തുടങ്ങി  അനവധി പുതുമയാര്‍ന്ന കലാപാഠങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

മിക്ക സംഗീത ഉപകരണങ്ങളും കൈകാര്യം ചെയ്യാനറിയാവുന്ന ഇദ്ദേഹം 1995ല്‍ പ്രശസ്ത നടന്‍ മധു നിര്‍മിച്ച 'മിനി' എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 2000ത്തിലെ ദേശീയ അധ്യാപക അവാര്‍ഡ്, 2010ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌ക്കാരം എന്നിവ ലഭിച്ചു.

1987ല്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സംഗീത അധ്യാപകനായിരുന്നപ്പോഴാണ് ജനകീയ സംഗീതപ്രസ്ഥാനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് നടത്തിയ ദേശീയോദ്ഗ്രഥനം, മതസൗഹാര്‍ദം, എയ്ഡ്‌സ് ബോധവല്‍ക്കരണം, സാക്ഷരതാ പ്രചരണം തുടങ്ങി നിരവധി വ്യത്യസ്ത സന്ദേശങ്ങളുമായുള്ള ജനകീയ സംഗീത യാത്രകള്‍ ജില്ലാതലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടി. 30 തവണ ഇത്തരം യാത്രകള്‍ നടത്തി. 1995 ല്‍ നടത്തിയ ഒരു മാസം നീണ്ടുനിന്ന സംസ്ഥാനതല സ്‌നേഹസന്ദേശ സംഗീതയാത്ര ഏറെ ശ്രദ്ധേയമായിരുന്നു.

കാല്‍ നൂറ്റാണ്ടുകാലത്തെ സംഗീത സപര്യയുമായി വെള്ളിക്കോത്ത് വിഷ്ണു ഭട്ട്ആറ് മാസം വെള്ളിക്കോത്ത് പി. സ്മാരക ഹൈസ്‌കൂളിലും തുടര്‍ന്ന് നാല് വര്‍ഷം നീലേശ്വരം രാജാസ് സ്‌ക്കൂളിലും ജോലി ചെയ്തു. സംഗീത അധ്യാപകരുടെ പി.എസ്.സി. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായിരുന്ന ഇദ്ദേഹം 1989 ജൂലൈ 20ന് നെല്ലിക്കുന്ന് ഗേള്‍സ് ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മയായ ജനകീയ സംഗീത പ്രസ്ഥാനത്തിന് നേതൃത്വം നല്കി. ഭാഷാ പാഠപുസ്തകങ്ങളിലെ പദ്യരൂപങ്ങള്‍ക്ക് കലാവിരുന്ന് ഒരുക്കി. കാസര്‍കോട് ജില്ലയുടെ ചരിത്രം വിളിച്ചോതുന്ന 'ഹൃദയാഞ്ജലി', വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ കുട്ടികള്‍ ആദരിക്കുന്ന ചടങ്ങുകള്‍, ചിരിയുത്സവം, ധ്യാനം തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. നിരവധി കുട്ടികള്‍ക്ക് യുവജനോത്സവങ്ങളില്‍ സംഗീതരംഗത്ത് കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കി.

പരേതനായ ഗോവിന്ദഭട്ടിന്റെയും ഗൗരിയമ്മയുടേയും ഇളയ മകനായ ഇദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം വെള്ളിക്കോത്ത് പി. സ്മാരക ഹൈസ്‌കൂളിലും കോളജ് വിദ്യാഭ്യാസം പാലക്കാട് സംഗീത കോളജിലുമായിരുന്നു. സംഗീതത്തില്‍ ആദ്യകാല ഗുരു കുണ്ടുവളപ്പില്‍ നാരായണന്‍ ഭാഗവതരാണ്. ഭാര്യ പി. ജ്യോതി. മകള്‍ ഗൗരി വി. ഭട്ട് പത്താം തരം വിദ്യാര്‍ത്ഥിനിയും വളര്‍ന്നുവരുന്ന ഗായികയുമാണ്.

കാസര്‍കോട് ജില്ലയിലാകെ നിലവില്‍ പതിനഞ്ചില്‍ താഴെ സംഗീത അധ്യാപകര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. നീണ്ട കാല്‍ നൂറ്റാണ്ട് കാലമായി നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഷ്ണു ഭട്ട് ഇന്ന് സംസ്ഥാനത്ത് അറിയപ്പെടുന്ന സംഗീതഞ്ജരില്‍ ഒരാളാണ്. 25 വര്‍ഷമായി സര്‍വീസിലുള്ള വിഷ്ണു ഭട്ടിന് സര്‍വീസില്‍ ശേഷിച്ചകാലം താന്‍ ആദ്യാക്ഷരം കുറിച്ച വെള്ളിക്കോത്ത് പി. സ്മാരക സ്‌കൂളില്‍ ജോലിചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ അധികൃതര്‍ കനിയുന്നില്ലെന്ന വിഷമം മനസില്‍കൊണ്ടുനടക്കുകയാണ് ഈ മാതൃകാധ്യാപകന്‍.

Also read:
ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടത് ഉറക്കത്തിനിടയില്‍

Keywords:  Bellikoth Vishnu Bhat, Teacher, Nellikunnu Govt. Vocational Girls Higher Secondary School, Song, Award, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia