കാലവര്‍ഷം; ഒരു വീട് കൂടി തകര്‍ന്നു, വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു
Jul 6, 2017, 14:34 IST
ചേരങ്കൈ: (www.kasargodvartha.com 06.07.2017) കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ ഒരു വീടു കൂടി തകര്‍ന്നു. ചേരങ്കൈയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല.
മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസ, മക്കളായ മുനീര്‍ കണ്ടാളം, നാസര്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മഴയില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, collapse, Rain; house collapsed
Keywords: Kasaragod, Kerala, news, House, collapse, Rain; house collapsed