കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പെരിയാട്ടടുക്കം റിയാസിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി; കാരാട്ട് നൗഷാദടക്കം രണ്ടുപേരെ തിരയുന്നു
Sep 25, 2017, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2017) പോലീസിനെ വെട്ടിച്ച് കാസര്‍കോട്ടെ കുമ്പളയില്‍ നിന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പെരിയാട്ടടുക്കം റിയാസിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. റിയാസിനൊപ്പമുണ്ടായിരുന്ന മറ്റൊരു കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കാരാട്ട് നൗഷാദ് അടക്കമുള്ള രണ്ടംഗസംഘം പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. കാറിന്റെ ടയര്‍പൊട്ടിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റിയാസിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. ഗോപാലന്‍, സിവില്‍ ഓഫീസര്‍മാരായ രാജീവന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് കാര്‍ സംശയസാഹചര്യത്തില്‍ കണ്ടത്. പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. 20 കിലോമീറ്ററോളം പിന്തുടര്‍ന്നപ്പോള്‍ കാറിന്റെ ഒരു ടയര്‍ തകരാറിലായി. എന്നിട്ടും കാര്‍ മുന്നോട്ട് കുതിച്ചു. മംഗളൂരു ദേര്‍ലക്കട്ടയിലെത്തിയപ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ചതോടെ കാര്‍ റോഡരികില്‍ നിര്‍ത്തി. പിന്നീട് രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് പെരിയാട്ടടുക്കം റിയാസിനെ കയ്യോടെ പിടികൂടുകയും ചെയ്തു.
കവര്‍ച്ച, വാഹനമോഷണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പെരിയാട്ടടുക്കം റിയാസ്. നേരത്തെ ജയില്‍ചാടിയതിനും കേസുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കേസില്‍ ഹാജരാകാതെ മുങ്ങിയതിന് റിയാസിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. റിയാസിനെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുമെന്ന് കുമ്പള പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിയാസും സംഘവും എത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. കൂട്ടാളികളെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Periyattedukam Riyas, Held, Periyattadukkam Riyas held