കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫിനെ കെ.എല്‍. 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് ആദരിച്ചു
Mar 26, 2015, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 26/03/2015) കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫിനെ കാസര്‍കോട് കെ.എല്‍. 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സിറ്റി ടവര്‍ ഹാളില്‍വെച്ച് ആദരിച്ചു. എല്‍.ബി.എസ്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എ. നവാസാണ് മൂസ ഷരീഫിനെ ആദരിച്ചത്. അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈകുണ്ഠന്‍ ട്രോഫി നല്‍കി.
ട്രാഫിക് പോലീസ് അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍ ലോഗോ പ്രകാശനം ചെയ്തു. മൂസ ശരീഫ് ദിനേശ് ഇന്‍സൈറ്റിന് സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ട് മെമ്പര്‍ഷിപ്പ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ജാഫര്‍ സാദിഖ് അടുക്കത്ത് ബയല്‍ അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു. ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.ടി. റിട്ടസ് നന്ദിപറഞ്ഞു.

Keywords: Moosa Shareef, KL 14 Motor Cycle Club, Moosa Shareef felicitated, Kasargod, Kerala.
Advertisement: