city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി എയ്യള വെല്‍ഫയര്‍ അസോസിയേഷന്‍

കാസര്‍കോട്: (www.kasargodvartha.com 27.01.2017) കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി എയ്യള വെല്‍ഫയര്‍ അസോസിയേഷന്‍ 2012 ല്‍ ചട്ടഞ്ചാല്‍ മാങ്ങാട് എയ്യളയില്‍
സ്ഥാപിതമായ സംഘടന രൂപീകരണം മുതല്‍ മുഖ്യമേഖലയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രവര്‍ത്തനമാണ് നടത്തി വന്നിരുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ ജനുവരി 29 ന് ഞായറാഴ്ച അനുമോദനം, പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച, വിദ്യാഭ്യാസ സെമിനാര്‍, കലാ പരിപാടികള്‍ എന്നിവ നടത്താനും തീരുമാനിച്ചു. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്, ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം എ റഹ്മാന്‍ എന്നിവരെ കവി മാധവന്‍ പുറച്ചേരി ആദരിക്കും. പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികളെ അനുമോദിക്കും. വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പതിപ്പ് സിഗ്നേച്ചര്‍ സന്തോഷ് പനയാല്‍ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍ ഏറ്റുവാങ്ങും. 'ബിരിയാണി' കഥയുടെ ചര്‍ച്ച ത്വാഹ മാടായി വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ പൊതു വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം പരീക്ഷ ഭവന്‍ ജോയിന്റ് കമ്മീഷണര്‍ സി രാഘവന്‍ ഉദ്ഘാടനം ചെയ്യും. ഡോ വി പി പി മുസ് തഫ മോഡറേറ്റര്‍ ആയിരിക്കും. തുടര്‍ന്ന് ഹിപ്‌നോരമ (ഹിപ് നോട്ടിസം) പരിപാടി നടക്കും.

സ്ഥിരമായി 6 കുടുംബങ്ങളുടെ ജീവിത ചെലവ്, എല്ലാ വര്‍ഷവും 100 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്, അത്യാവശ്യം വരുന്ന ചികിത്സാ ചെലവ്, പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം, സമൂഹത്തില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കല്‍, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ്, കായിക വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ കാര്യങ്ങളാണ് അസോസിയേഷന്‍ ചെയ്തു വരുന്നത്. വായനയിലൂടെ സമൂഹ നന്‍മയെ വളര്‍ത്താന്‍ എയ്യള കേന്ദ്രീകരിച്ച് വായന ശാല, കരിയര്‍ ഗൈഡന്‍സ്, പി എസ് സി കോച്ചിംഗ് ക്ലാസ്, വസ്ത്ര ശേഖരണം, രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, രക്തദാന സേന എന്നിവയും നടത്തി വരുന്നു. ആരോഗ്യ മേഖലയില്‍ നൂറോളം പാവപ്പെട്ടവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും ചെയ്തു. ഇരുപത്തഞ്ചംഗ കമ്മിറ്റിയാണ് അസോസിയേഷന്റെ ചുക്കാന്‍ പിടിക്കുന്നത്.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി എയ്യള വെല്‍ഫയര്‍ അസോസിയേഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ സുലൈമാന്‍ ബാദുഷ, ഹനീഫ് യൂസഫ്, അബ് ദുള്ളക്കുഞ്ഞി എ എ, ഹര്‍ഷാദ് സി ഡി, രതീഷ് പിലിക്കോട് എന്നിവര്‍ പങ്കെടുത്തു.

Keywords: Book-Release, Seminar, Inauguration, K.Kunhiraman MLA, Scholarship, Health-Department, Distribution, Welfare Association, Congratulate, Eyyala welfare association press conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia