city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരു­ണ്യ­ത്തിന്റെ കൈനീ­ട്ട­വു­മായി നാടെങ്ങും റിലീഫ്

കാരു­ണ്യ­ത്തിന്റെ കൈനീ­ട്ട­വു­മായി നാടെങ്ങും റിലീഫ്
പള്ളി­ക്കര: പൂച്ച­ക്കാട് മുസ്‌ലിം ലീഗ് കമ്മിറ്റി 20 പേര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കി. മെട്രോ മുഹ­മ്മദ് ഹാജി വിത­ര­ണോ­ദ്ഘാ­ടനം നിര്‍വ്വ­ഹി­ച്ചു. നൂറോളം പേര്‍ക്ക് അരിയും നല്‍കി. പി. അബൂ­ബ­ക്കര്‍ ഹാജി അധ്യ­ക്ഷത വഹി­ച്ചു. എ.­പി. മുഹ­മ്മദ് ഹാജി സ്വാഗതം പറ­ഞ്ഞു. യോഗം കെ.­ഇ.­എ. ബക്കര്‍ ഉദ്ഘാ­ടനം ചെയ്തു. എ.­പി. ഉമ്മര്‍ മുഖ്യ­പ്ര­ഭാ­ഷണം നട­ത്തി. മന്‍സൂര്‍ ഹുദവി പ്രാര്‍ത്ഥന നട­ത്തി. ടി.­പി.­കു­ഞ്ഞ­ബ്ദുല്ല ഹാജി, ഹംസ തൊട്ടി, മാളി­ക­യില്‍ കുഞ്ഞ­ബ്ദു­ല്ല, ഹനീഫ് കുന്നില്‍, സോളാര്‍ കുഞ്ഞ­ഹ­മ്മദ് ഹാജി, മാഹിന്‍ പൂച്ച­ക്കാ­ട്, പി.­കെ. അബ്ദുല്‍ റഹ്മാന്‍, ഹസൈ­നാര്‍ അബ്ദുല്ല ഹാജി, മുഹ­മ്മദ് ഉമ്പു, മജീ­ദ്, കെ.­ജി. ഷാഫി, അബ്ദുല്‍ റസാ­ഖ്, പി.­എ­ച്ച്. അബ്ദുല്‍ ഖാദര്‍, എ.­എം. ഷാഫി, റിസ്‌വാന്‍ പൂച്ച­ക്കാ­ട്, കുഞ്ഞ­ബ്ദുല്ല പള്ളി­പ്പു­ഴ, പി.­എ­ച്ച്.­അ­ബ്ദുല്‍ ഖാദര്‍ പ്രസം­ഗി­ച്ചു.

പൈക്ക: ചെങ്കള പഞ്ചാ­യത്ത് ഏഴാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മി­റ്റി­യുടെ പെരു­ന്നാള്‍ കിറ്റ് വിത­രണം ജില്ലാ പ്ര­സി­ഡണ്ട് ചെര്‍ക്കളം അ­ബ്­ദുല്ല ഉദ്ഘാ­ടനം ചെയ്തു. ബി. കുഞ്ഞാമു അധ്യ­ക്ഷത വഹി­ച്ചു. പി.­ബീരാന്‍ ഹാജി, ഹസ്സന്‍ നെക്ക­ര, ബി.­എം.­അ­ബ്ദു­ല്ല­ഹാ­ജി, അബ്ദുല്ല കൊയര്‍കൊ­ച്ചി, പൈക്ക അബ്ദു­ല്ല­ക്കു­ഞ്ഞി, ബി.­കെ. ബഷീര്‍ പൈക്ക, ബഷീര്‍ കരി­ങ്ങ­പ്പ­ള്ളം, ഹമീദ് അലി­ബാ­ഗ്, ഹില്‍ട്ടണ്‍ അബ്ദു­ല്ല, ബി.­ഹ­സൈ­നാര്‍, ഇബ്രാഹിം കൊയര്‍കൊ­ച്ചി, കെ.­പി.­ഹ­മീ­ദ്, അഷ്‌റ­ഫ്, മുഹ­മ്മദ് മഹ്‌റൂ­ഫ്, മുസ്തഫ കരി­ങ്ങ­പ്പ­ള്ളം, നൂറു­ദ്ദീന്‍ പ്രസം­ഗി­ച്ചു.

ഉദുമ: വെടി­ക്കുന്ന് എസ്‌കെ.­എ­സ്.­എ­സ്.­എഫ്. കമ്മി­റ്റി­യുടെ കിറ്റ് വിത­രണം ഹാരിസ് ബങ്കണ ഉദ്ഘാ­ടനം ചെയ്തു. സി.­എ.­ഇ­ബ്രാ­ഹിം, ഫസല്‍ റഹ്മാന്‍, മുഹ­മ്മ­ദ­ലി, യൂസുഫ് വെടി­ക്കു­ന്ന്, ഇ.­കെ. നാസര്‍, ഹുസൈ­ഫ്, ഹാഷിം, മജീദ് ബങ്കണ പ്രസം­ഗി­ച്ചു.

തൃക്ക­രി­പ്പൂര്‍: ഉദി­നൂര്‍ മഹല്ല് മുസ്‌ലിം റിലീഫ് കമ്മിറ്റി എട്ട് ലക്ഷം രൂപ­യുടെ റിലീഫ് പ്രവര്‍ത്തനം നട­ത്തി.

പള്ളി­ക്കര: പഞ്ചാ­യത്ത് യൂത്ത്‌ലീഗ് കമ്മി­റ്റി­യുടെ റിലീഫ് സംഗമവും ഇഫ്താര്‍ മീറ്റും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസി­ഡണ്ട് സി.­ടി.­അ­ഹ­മ്മ­ദലി ഉദ്ഘാ­ടനം ചെയ്തു. ചികി­ത്സാ, ധന­സ­ഹായ വിത­ര­ണോ­ദ്ഘാ­ടനം ചന്ദ്രിക ഡയ­റ­ക്ടര്‍ ഡോ.­പി.­എ. ഇബ്രാഹിം ഹാജി നിര്‍വ്വ­ഹി­ച്ചു.

തൊട്ടി ശാഖ­യുടെ സമാ­ശ്വാസ പെന്‍ഷന്‍ ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള വിത­രണം ചെയ്തു. ഓണ­ക്കിറ്റ് ബേക്കല്‍ എസ്.­ഐ. ഉത്തം­ദാസും പെരു­ന്നാള്‍ കിറ്റ് കെ.­എ.­അ­ബ്ദുല്ല ഹാജിയും വിത­രണം ചെയ്തു. എം.­ബി. ഷാന­വാസ് അധ്യ­ക്ഷത വഹി­ച്ചു. ഹാരിസ് തൊട്ടി സ്വാഗതം പറ­ഞ്ഞു. മെട്രോ മുഹ­മ്മദ് ഹാജി, പി. മുഹ­മ്മ­ദ്കുഞ്ഞി മാസ്റ്റര്‍, കെ.­ഇ.­എ.­ബ­ക്കര്‍, ബഷീര്‍ വെള്ളി­ക്കോ­ത്ത്, ഹംസ തൊട്ടി, പി.­എ.­അ­ബൂ­ബ­ക്കര്‍ ഹാജി, കെ.­ബി.­എം. ഷെരീ­ഫ്, തൊട്ടി സാലിഹ് ഹാജി, ടി.­ഡി. കബീര്‍, ഹക്കീം കുന്നില്‍, ഹനീഫ കുന്നില്‍, സാജിദ് മവ്വല്‍, ബഷീര്‍ ഹാജി കല്ലി­ങ്കാല്‍, ഖാദര്‍ ഹാജി, സോളാര്‍ കുഞ്ഞ­ഹ­മ്മദ് ഹാജി, എം.­എ­ച്ച്. മുഹ­മ്മ­ദ്കു­ഞ്ഞി, സിദ്ദീഖ് പള്ളി­പ്പു­ഴ, ബഷീര്‍ കുന്നില്‍, കുഞ്ഞ­ബ്ദുല്ല പള്ളി­പ്പു­ഴ, ഹമീദ് മാങ്ങാ­ട്, മുഹ­മ്മദ് ഷാ, നൗഷാദ് മാസ്തി­ഗു­ഡ്ഡ, ഫത്താഹ് മവ്വല്‍, ബി.­കെ. നൗ­ഷാദ്, തൊട്ടി കുഞ്ഞ­ബ്ദു­ല്ല, മുക്കൂട് മുഹ­മ്മ­ദ്, എം.­ടി. മുഹ­മ്മദ് ഹാജി, സാലിഹ് ബേക്കല്‍, ബദ­റു­ദ്ദീന്‍ ഹുദ­വി, റഷീദ് തൊട്ടി, നവാ­സ്, മഷൂദ് തൊട്ടി, ബഷീര്‍ മവ്വല്‍, ജസീം കല്ലി­ങ്കാല്‍ പ്രസം­ഗി­ച്ചു.

കാഞ്ഞ­ങ്ങാട്: ഹൊസ്ദുര്‍ഗ് കട­പ്പുറം 43­-ാം വാര്‍ഡ് പ്രവാസി ലീഗ് കമ്മി­റ്റി­യുടെ റിലീഫ് വാര്‍ഡ് കൗണ്‍സി­ലര്‍ പി.­കെ. മുഹ­മ്മ­ദ്കുഞ്ഞി ഉദ്ഘാ­ടനം ചെയ്തു. കെ.­ടി. അബ്ദുല്‍ റഹ്മാന്‍ ഹാജി, പി.­എ.­റ­ഹ്മാന്‍ ഹാജി, മുഹ­മ്മ­ദ്കുഞ്ഞി ബല്ലാ കട­പ്പു­റം, കെ.­ബി. കുട്ടി ഹാജി, ഹുസൈന്‍, ഫഹ­ദ്, ഹക്കീം, നൗഷാ­ദ്, സുലൈ­മാന്‍ സംബ­ന്ധി­ച്ചു.

കാഞ്ഞ­ങ്ങാട്: മുട്ടു­ന്തല യൂത്ത്‌ലീഗ് കമ്മി­റ്റി­യുടെ റിലീഫ് വിത­രണം മണ്ഡലം മുസ്‌ലിം ലീഗ് പ്രസി­ഡണ്ട് ബഷീര്‍ വെള്ളി­ക്കോത്ത് ഉദ്ഘാ­ടനം ചെയ്തു. സമസ്ത ഏഴാം ക്ലാസ് പൊതു പരീ­ക്ഷ­യില്‍ ജില്ല­യില്‍ ഒന്നാം റാങ്ക് നേടിയ മുട്ടു­ന്തല ദാറു­ല്‍ ഉലൂം മദ്ര­സ­യിലെ സാദിയ ജഹാന് പഞ്ചാ­യത്ത് പ്രസി­ഡണ്ട് പി.­പി. നസീമ ഉപ­ഹാരം നല്‍കി. റിലീഫ് അബ്ദുല്‍ റഹ്മാന്‍ ചിത്താരി വിത­രണം ചെയ്തു. സണ്‍ലൈറ്റ് അബ്ദുല്‍ ഖാദര്‍ ഹാജി അധ്യ­ക്ഷത വഹി­ച്ചു. മുഹ­മ്മ­ദ്കുഞ്ഞി മാഹിന്‍, ബദ­റു­ദ്ദീന്‍, അബ്ദുല്ല മുട്ടു­ന്ത­ല, കുഞ്ഞ­ബ്ദുല്ല കൊള­വ­യല്‍ പ്രസം­ഗി­ച്ചു.

Keywords: Ramzan, Relief, distribution, Muslim league, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia