കാണാതായ ഫയര്‍മാന്‍ വീട്ടിലെത്തിയതായി വിവരം ലഭിച്ചു
Apr 23, 2012, 12:23 IST
കാസര്‍കോട്: കാസര്‍കോട് നിന്നും ഏപ്രില്‍ 21 മുതല്‍ കാണാതായ ഫയര്‍മാന്‍ വീട്ടിലെത്തിയതായി കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരം ലഭിച്ചു. കാസര്‍കോട് ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ പത്തനംതിട്ട റാന്നി സ്വദേശി പ്രവീണ്‍ കുമാറിനെയാണ്(30) കാണാതായത്. ഡിഡി മാറുന്നതിനായി ബാങ്കിലേക്ക് പോയതായിരുന്നു പ്രവീണ്‍ കുമാര്‍. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സ് ഓഫീസറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് മാന്‍ മിസ്സിംഗിന് കേസെടുത്തിരുന്നു. ഇതിനിടയിലാണ് പ്രവീണ്‍കുമാര്‍ വീട്ടിലെത്തിയതായി മാതാവ് കാസര്‍കോട് ഫയര്‍ഫോഴ്‌സിലേക്ക് വിളിച്ചറിയിച്ചത്.
Keywords: Kasaragod, Missing, Fire man