കാട്ടുപോത്ത് ഒരു ദിവസം മുഴുവന്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു
May 3, 2012, 17:52 IST
ബന്തടുക്ക: കാട്ടുപോത്ത് ഒരു ദിവസം മുഴുവന്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരം നല്‍കിയിട്ടും ഫോറസ്റ്റ് അധികൃതര്‍ എത്തിയില്ല. പാലാര്‍ അഞ്ചനടക്കുത്താണ് വ്യാഴാഴ്ച കാട്ടുപോത്ത് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്. നിരവധിപേരുടെ കാര്‍ഷിക വിളകളും വിറകുപുരയും നശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അഞ്ചിനടുക്കത്തെ സതീശന്റെ വീട്ടുപറമ്പിലാണ് കാട്ടിയെ ആദ്യം കണ്ടത്. സതീശന്റെയും തൊട്ടടുത്ത് താമസിക്കുന്ന സഹോദരി സരോജിനിയുടെയും വാഴകളും വിറകുപുരകളും കാട്ടുപോത്ത് നശിപ്പിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ ശ്രമങ്ങളൊപ്പും കാട്ടുപ്പോത്തിലെ ഓടിക്കുന്നനില്‍ വിജയിച്ചില്ല. വൈകുന്നേരമാകുമ്പോഴേക്കും പ്രഭാകരന്‍, കുഞ്ഞിക്കേളു നമ്പ്യാര്‍ എന്നിവരുടെ വാഴത്തോട്ടങ്ങളും നശിപ്പിച്ചു.
പ്രദേശമുള്‍പ്പെടുന്ന വാര്‍ഡംഗം വി കെ അരവിന്ദന്‍ രാവിലെ ഒമ്പതുമണിയോടെ തന്നെ വിവരം ഫോറസ്റ്റ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും സംഭവ സ്ഥലം സന്ദര്‍ശിക്കാനോ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അധികൃതര്‍ തയ്യാറായില്ല. ബേഡകം പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Buffalo, Forest, Bandaduka.