കാട്ടില്‍ നിന്നും ഇറങ്ങിയത് വിശന്ന് പൊരിഞ്ഞപ്പോഴെന്ന് ജയില്‍ ചാടിയ രാജേഷ്
Nov 30, 2012, 23:20 IST
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ വാര്‍ഡറെ കുത്തിപരിക്കേല്‍പിച്ച് തടവു ചാടിയ കാറഡുക്ക കര്‍മ്മംതൊടിയിലെ രാജേഷ് (34) അഡൂര്‍ വനത്തിലെ ഒളിത്താവളം വിട്ട് പുറത്തുവന്നത് വിശന്ന് പൊരിഞ്ഞപ്പോഴാണെന്ന് പോലീസിന്റെ പിടിയിലായ രാജേഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ആദൂര്‍ എസ്.ഐ.എ. ദാമോദരന് ലഭിച്ച ഫോണ്‍ സന്ദേശമാണ് പ്രതിയെ പിടിക്കാന്‍ സഹായകമായത്. പാര്‍ത്ഥകൊച്ചി വനത്തില്‍ എത്രയും പെട്ടെന്നെത്തണമെന്നും വന്നാല്‍ ഒരു പ്രതിയെ കിട്ടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു അജ്ഞാത സന്ദേശം.
ഉടന്‍തന്നെ പോലീസ് കുതിച്ചെത്തിയപ്പോള്‍ രാജേഷ് രണ്ടു കൈയും നീട്ടി കീഴടങ്ങാന്‍ തയ്യാറാവുകയും ഭക്ഷണം വേണമെന്ന് പറഞ്ഞ് കരയുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് പോലീസ് ഭക്ഷണം നല്‍കി. കാട്ടില്‍ ഒറ്റപ്പെട്ടുള്ള ജീവിതം ഏറെ മടുപ്പിച്ചതായി പ്രതി പോലീസില്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പാണ് മറ്റുള്ളവരെ ഒഴിവാക്കി രാജേഷ് ഒറ്റയ്ക്ക് കാട്ടില്‍ അലയാന്‍ തുടങ്ങിയത്.
ഭക്ഷണം എത്തിച്ചിരുന്ന ചിലര്‍ക്കെതിരെ നടപടിയെടുത്തതോടെ കാട്ടിലുള്ള വാസം പ്രയാസമേറിയതായിരുന്നു. മറ്റു പ്രതികള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് രാജേഷ് പറഞ്ഞു. അവര്‍ക്കുവേണ്ടി വ്യാഴാഴ്ച ഇരിയണ്ണി, മുള്ളേരിയ, കോട്ടൂര്‍, ബാവിക്കര വനങ്ങളില്‍ പോലീസും നാട്ടുകാരും റെയ്ഡ് നടത്തി.
പ്ലാസ്റ്റിക് ചാക്കുകള്‍ കൂട്ടികെട്ടി ആദ്യം തടവുചാടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു നടക്കാതെ വന്നപ്പോഴാണ് ജയില്‍ വാര്‍ഡനെ ആക്രമിച്ച് രക്ഷപ്പെടാന്‍ തീരുമാനിച്ചത്. പല പദ്ധതികളും തങ്ങള്‍ ആവിഷ്‌ക്കരിച്ചതായും പുറമെ നിന്ന് ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞതായി എസ്.പി. പറഞ്ഞു.

Keywords: Kerala, Kasaragod, Police, Rajesh, Jail, escapee, Adoor, Food, angry, Forest, Accused, Reveals, Bavikara, Kottor, Mulleria, Iriyani, S.P, S. Surendran, Malayalam News, Kerala Vartha, News.