കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയവരുടെ നേര്‍ക്കാഴ്ചയുമായി 'ആന' ടെലിഫിലിം
Jun 5, 2020, 19:42 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2020) ജില്ലയിലെ കാട്ടാന ശല്യത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ടെലി സിനിമയാക്കുന്നു. 'ആന' എന്നാണ് പേരിട്ടിരിക്കുന്നത്.
വിശ്വകര്‍മ്മ ക്രിയേഷന്റെ ബാനറില്‍ ദേലംപാടി അഡൂരില്‍ ചിത്രീകരിക്കുന്ന ടെലി സിനിമ സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകനായ അഡൂര്‍ പുരുഷോത്തമനാണ്. വനമേഖലയില്‍ താമസിക്കുന്ന ഒരു കര്‍ഷക കുടുംബം നിരന്തരമായ കാട്ടാന ശല്യം കൊണ്ട് കഷ്ടപ്പെടുന്ന സംഭവമാണ് പ്രമേയം.
'കാസര്‍കോട് പ്രാഥമിക സരക്കാരി ഹിരിയ ശാലെ' എന്ന കന്നട സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ബാലകൃഷ്ണന്‍ അഡൂര്‍ ഇതില്‍ വാസു ആയി പ്രധാന കഥാപാത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം ഒരു കുടുംബത്തിലെ അച്ഛന്‍, അമ്മ, മക്കള്‍, ഇളയച്ചന്‍, മുത്തച്ചന്‍, പേരക്കുട്ടികള്‍ അടക്കം കഥാപാത്രങ്ങളായി ആനയില്‍ അഭിനയിക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്. കാസര്‍കോട് സിറ്റി ചാനല്‍ ക്യാമറമാന്‍ ആബിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പി.ആര്‍.ഒ, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്.
Keywords: Kasaragod, Kerala, News, Tele-cinema, District, Making 'Aana' telefilm