കാട്ടാനക്കൂട്ടത്തെ ഓടിപ്പിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് യുവ കര്‍ഷകന്റെ നട്ടെല്ലിനു പരിക്ക്
Oct 29, 2014, 12:34 IST
കാസര്‍കോട്: (www.kasargoodvartha.com 29.10.2014) വിള നശിപ്പിക്കാനെത്തിയ കാട്ടാനക്കൂട്ടത്തെ ഓടിപ്പിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് യുവ കര്‍ഷകന്റെ നട്ടെല്ലിനു പരിക്കേറ്റു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്റെ അനുജനും കാറഡുക്ക കൊളത്തിങ്കാല്‍ സ്വദേശിയുമായ കെ. രവീന്ദ്രനാണ് (35) പരിക്കേറ്റത്. ഇയാളെ വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി നാലു കാട്ടാനകള്‍ രവീന്ദ്രന്റെ പറമ്പില്‍ വിള നശിപ്പിക്കാനെത്തിയിരുന്നു. ആനകളെ ബഹളം വെച്ച് ഓടിക്കുന്നതിനിടെ ആനകള്‍ തിരിഞ്ഞോടുകയും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ രവീന്ദ്രന്‍ പറമ്പിലെ കുഴിയില്‍ വീഴുകയുമായിരുന്നു.
കാറഡുക്ക, പാണ്ടി, മുള്ളേരിയ, ഇരിയണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെയായി കാട്ടാന ശല്യം വ്യാപകമാണ്. നിരവധി പേരുടെ കവുങ്ങ്, വാഴ, തെങ്ങ്, റബ്ബര്‍ കൃഷികള്‍ ആനകള്‍ നശിപ്പിച്ചിട്ടുണ്ട്.
Keywords : Farmer injured, Wild elephant, Mammoth, Injured, Farmer.
Advertisement:
Advertisement: