കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകനേയും സ്റ്റേഷനിലെത്തിയ നേതാവിനേയും മര്‍ദിച്ചതായി പരാതി
Apr 17, 2018, 13:28 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2018) എസ്.ഡി.പി ഐ പ്രവര്‍ത്തകനേയും സ്റ്റേഷനിലെത്തിയ നേതാവിനേയും എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതായി എസ്പിക്കും പോലീസ് ്കംപ്ലയിന്റ് അതോറിറ്റിക്കും പരാതി. എസ്.ഡി.പി.ഐ. നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റും കടപ്പുറം സ്വദേശിയും കിണര്‍ നിര്‍മാണ ജോലിക്കാരനുമായ കെ.എം ഷഫീഖ് (28), എസ്.ഡി.പി.ഐ.കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് നെല്ലിക്കുന്നിലെ എന്‍.എ. ബഷീര്‍ നെല്ലിക്കുന്ന് (39) എന്നിവരെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Complaint, Police-station, Hospital, Mobile Phone, SDPI activist assaulted.
< !- START disable copy paste -->
തിങ്കളാഴ്ച രാവിലെ ബൈക്കില്‍ കിണര്‍ ജോലിക്കായി തൊഴിലാളികളെ തേടി ട്രാഫിക്ക് ജംഗ്ഷനില്‍ എത്തിയപ്പോള്‍ എസ്.ഐ.യുടെ നേത്യത്വത്തില്‍ ജീപ്പിലെത്തി പോലീസ് സംഘം അകാരണമായി ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി എസ്.ഐയും മറ്റു നാല് പോലീസുകാരും മര്‍ദിക്കുകയും കാലിന് ചവിട്ടി പരിക്കേല്‍പിക്കുകയും ചെയ്തതായി ഷഫീഖ് പരാതിപ്പെട്ടു.
ഷഫീഖിനെ കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ബഷീറിനെ എസ്.ഐ വലിച്ചിഴക്കുകയും സ്‌റ്റേഷനിലിട്ട് മറ്റു രണ്ട് പോലീസുകാരും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയും ചെയ്തതായി ബഷീര്‍ പരാതിപ്പെട്ടു. രാത്രിയോടെയാണ് വിട്ടയച്ചതെന്നും ഫോണുകള്‍ തിരിച്ച് തന്നില്ലെന്നും ബഷീറും ഷഫീഖും പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, News, Assault, Complaint, Police-station, Hospital, Mobile Phone, SDPI activist assaulted.