കവര്‍ചാ സംഘത്തിലെ മുഖ്യപ്രതിയും അറസ്റ്റിലായി; തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തു
Jun 12, 2013, 13:45 IST
കാഞ്ഞങ്ങാട്: വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് കവര്‍ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയും അറസ്റ്റിലായി. പള്ളിക്കര തായല്‍ മൗവ്വല്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ടി.എം അബ്ദുല്‍ ബഷീറിനെ (48) യാണ് ഹൊസ്ദുര്‍ഗ് സി.ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. ഈ കേസില്‍ മറ്റ് അഞ്ച് പ്രതികളെ നേരത്തെ ഹൊസ്ദുര്‍ഗ് സി.ഐ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നിരവധി കവര്‍ചകള്‍ സംഘം നടത്തിയിട്ടുണ്ട്.
കേസില്‍ കണ്ണികളായ ഏതാനും പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ചിത്താരി മുക്കൂട് ഹനീഫയുടെ വീട് കുത്തിത്തുറന്ന് മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും റാഡോ വാച്ചും ഇലക്‌ട്രോണിക് സാധനങ്ങളും, ചിത്താരി മുക്കൂട് പാറയില്‍ അബൂബക്കറിന്റെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും, പനയാല്‍ മൂസ ഖാലിദിന്റെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളും, കാസര്‍കോട് നെല്ലിക്കട്ട നീര്‍ചാലിലെ അബ്ദുല്‍ റഹീമിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്നും 17 മൊബൈല്‍ ഫോണുകളും 500 രൂപയും, നീര്‍ചാലിലെ ഫാറൂഖ് അബ്ദുല്ലയുടെ മൊബൈല്‍ കടയില്‍ നിന്ന് 13 മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡ്, പെര്‍ഫ്യൂംസ് തുടങ്ങിയവ ഷട്ടര്‍ തകര്‍ത്ത് കവര്‍ച ചെയ്ത കേസിലും, കോഴിക്കോട് പയ്യോളി വസ്ത്രാലയം കുത്തിത്തുറന്ന് ജീന്‍സ് പാന്റ്‌സടക്കം റെഡിമെയ്ഡ്‌സ് വസ്ത്രങ്ങള്‍ കവര്‍ന്ന കേസിലും തൃശൂര്‍ ചിയ്യൂ വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഭവനഭേദനക്കേസുകളിലും മുഖ്യപ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ബഷീറെന്ന് പോലീസ് പറഞ്ഞു.
പുറത്തുള്ള ചിലരെ പിടികൂടിയാല്‍ മാത്രമേ കേസിന്റെ വിശദമായ ചിത്രം പുറത്തുവരൂ. കഴിഞ്ഞ ജനുവരി 11 ന് രാത്രിയാണ് സംഘത്തില്‍പെട്ട പള്ളിക്കര പൂച്ചക്കാട്ടെ താജുദ്ദീന്‍ (25), പൂച്ചക്കാട് തൊട്ടിയിലെ ഇംതിയാസ് (22), പള്ളിക്കര ചെര്‍ക്കപ്പാറയിലെ സെയ്ത് (25), ബാരാ മാങ്ങാട് അബ്ദുല്‍ ഗഫൂര്‍ (26), പള്ളിക്കരയിലെ മുഹമ്മദ് യാസീന്‍ (24) എന്നിവരെ മാരാകായുധങ്ങളും കവര്‍ചാവസ്തുക്കളുമായി കുണിയയിലെ വാടകാ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് ഈ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ഹൊസ്ദുര്‍ഗ് സി.ഐയുടെ രഹസ്യ നിരീക്ഷണത്തിലൂടെയാണ് മുഖ്യ പ്രതികൂടി അറസ്റ്റിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചു.
Keywords : Kasaragod, Robbery, Arrest, Accuse, Police, Case, Kerala, TM. Abdul Basheer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.