city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഴിഞ്ഞവര്‍ഷം 424 പേരുടെ ജീവന്‍ പൊലിഞ്ഞു; ബസുകളുടെ വേഗത നിയന്ത്രിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 25/07/2015) ബസപകടങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതിനാല്‍ ബസുകളുടേയും മിനി ബസുകളുടേയും വേഗത നിയന്ത്രിക്കാന്‍ പൊലിസിന് കര്‍ശന നിര്‍ദേശം. അടുത്ത കാലത്തായി നടന്ന ബസപകടങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരുവാന്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പോലീസ് വകുപ്പ് ലഘുലേഖകള്‍ വിതരണം ചെയ്യും.

ബോധവല്‍ക്കരണത്തിലൂടെ കുടുംബത്തെയും, സമൂഹത്തെയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സുരക്ഷയാണ് പുതിയ ഗതാഗത നിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ 3,147 ബസപകടങ്ങളില്‍ 424 പേരാണ് കൊല്ലപ്പെട്ടത്. 4,135 പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയുമുണ്ടായി. സാധാരണ ജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമെന്ന നിലയില്‍ സ്വകാര്യ ബസുകളും, മിനി ബസുകളും തികച്ചും അപകടരഹിതമായ ഗതാഗതം നടത്തേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന പൊലിസ് ചീഫ് ടി.പി സെന്‍കുമാര്‍ പറയുന്നു.

അമിതവേഗത, അപകടകരമായ ഓവര്‍ടേക്കിംഗ്, മല്‍സരബുദ്ധിയോടെയുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, വിശ്രമരഹിതമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ്, കാല്‍നടയാത്രക്കാരോടും, ടൂ വീലര്‍, ത്രീ വീലര്‍ എന്നീ ചെറിയ വാഹനങ്ങളോടുമുള്ള അവഞ്ജയോടു കൂടിയ ഡ്രൈവിംഗ്, ശരിയായ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കല്‍ എന്നിവയാണ് സ്വകാര്യ ബസുകളും, മിനി ബസുകളും ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടും പുക വലിച്ചുകൊണ്ടും വാഹനം ഓടിക്കുക, ട്രാഫിക് പൊലീസിന്റെ സിഗ്‌നലുകള്‍ അനുസരിക്കാതിരിക്കുക, വാഹനത്തില്‍ രേഖകളില്ലാതിരിക്കുക തുടങ്ങിയ ചെയ്യുന്നവരെ കര്‍ശനമായി പിടികൂടി കേസെടുക്കാനും നിര്‍ദേശമുണ്ട്. മരണം വരുത്തുവാന്‍ ഇടയുണ്ടെന്നുള്ള അറിവോടുകൂടി ഉണ്ടാക്കുന്ന വാഹന അപകടങ്ങളില്‍ ജാമ്യം ലഭിക്കാത്തതും 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതുമായ വകുപ്പുകളുനുസരിച്ച് കേസുകളുണ്ടാകും. ഇതു സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം 424 പേരുടെ ജീവന്‍ പൊലിഞ്ഞു; ബസുകളുടെ വേഗത നിയന്ത്രിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia