city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളക്‌­ട്രേറ്റ് വളയല്‍ സമരം വിജയിപ്പിക്കും

കളക്‌­ട്രേറ്റ് വളയല്‍ സമരം വിജയിപ്പിക്കും
 ചെര്‍ക്കള: കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേ­ധിച്ച് സെപ്തംബര്‍ 26ന് നടക്കുന്ന കളക്‌ട്രേറ്റ് വളയല്‍ സമരം വിജയിപ്പിക്കാന്‍ വേണ്ടി ചെര്‍ക്കളയില്‍ നടന്ന സി.ഐ.ടി.യു. പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. യോഗം സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ഗിരി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. നാരായണന്‍ അ­ദ്ധ്യക്ഷത വഹിച്ചു.

സമരത്തിന്റെ പ്രചരണാര്‍ത്ഥം സെപ്തംബര്‍ 18ന് മൂന്നു മണിക്ക് ചെര്‍ക്കളയില്‍ എത്തിച്ചേരുന്ന ജാഥ­യ്ക്ക് നല്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുവാനും തീരുമാനിച്ചു. വി.സി. മാധവന്‍, കെ.വി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. സെക്ര­ട്ട­റി എ.ആര്‍. ധന്യവാദ് സ്വാഗതം പ­റഞ്ഞു.

Keywords:  Collectorate, Cherkala, Panchayath, Kasaragod, CITU, Giri Krishnan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia