കളക്ടറേറ്റില്‍ യോഗാദിനം ആചരിച്ചു
Jun 21, 2015, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 21/06/2015) ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസിന്റേയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ജില്ലാ ആസ്ഥാനത്ത് ആചരിച്ചു. രാവിലെ എട്ട് മണിക്ക് കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ നടന്ന യോഗ ദിനാചരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ആയുഷ് വകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കോമണ്‍ യോഗ പ്രോട്ടക്കോള്‍ എന്ന പുസ്തകം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളദേവി ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിനു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ഡോ. സി. വിജയന്‍ കണ്ണൂര്‍, ഡോ. കെ.ജി. ബോസ്, വി. ജയന്ത് എന്നിവര്‍ യോഗ ക്ലാസുകള്‍ കൈകാര്യം ചെയ്തു. എ ഡി എം എച്ച് ദിനേശന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന യോഗ പരിശീലനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, ഡി വൈ എസ് പി മാരായ പി തമ്പാന്‍, കെ. ഹരിശ്ചന്ദ്ര നായിക്, കെ. ദാമാദരന്‍, ഡോ. മുഹമ്മദ് അഷീല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു.
Advertisement: