കല്യാണത്തിന് പോയ എ ബി വി പി പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍
Aug 27, 2017, 23:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2017) സഹപാഠികളുമായി കല്യാണത്തിന് പോയ എ ബി വി പി കോളജ് യൂണിറ്റ് പ്രസിഡന്റിന് നേരെ അക്രമം. എളേരിത്തട്ട് കോളജ് എ ബി വി പി യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ പുങ്ങം ചാലിലെ മിഥുന് (20) നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മിഥുനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ചെറുവത്തൂര്‍ ഞാണങ്കൈയിലാണ് സുഹൃത്തുക്കളുമൊന്നിച്ച് മിഥുന്‍ കല്യാണത്തിന് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ചുപോകാന്‍ നോക്കുമ്പോള്‍, ഇവര്‍ വന്ന KL 60 സി 7511 ഓട്ടോറിക്ഷയുടെ ടയറുകള്‍ കാറ്റ് അഴിച്ചുവിടുകയും കുത്തി കീറി നശിപ്പിച്ച നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓട്ടോറിക്ഷ ഗരേജ് അന്വേഷിച്ച് പോയപ്പോള്‍ ആയുധങ്ങളുമായി എത്തിയ പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മിഥുന്‍ പറഞ്ഞു.
എളേരിതട്ട് കോളജില്‍ ഈ വര്‍ഷം എ ബി വി പിക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. എ ബി വി പി പിന്‍തുണയോടെ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് എ ബി വി പി ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kasaragod, ABVP, Assault, Injured, Hospital, Treatment, Complaint, DYFI, Midhun.
< !- START disable copy paste -->