city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലാ വസന്തത്തിന് കയ്യൂരില്‍ തിരിതെളിഞ്ഞു

കലാ വസന്തത്തിന് കയ്യൂരില്‍ തിരിതെളിഞ്ഞു
കയ്യൂര്‍: കലാ വസന്തത്തിന് കയ്യൂരില്‍ തിരിതെളിഞ്ഞു. അഞ്ച് രാപ്പകലുകള്‍ ഇനി കയ്യൂരിന് കലാവസന്തം സമ്മാനിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായി അറിയപ്പെടുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള 53-മത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കയ്യൂരില്‍ ചൊവ്വാഴ്ച രാവിലെയാണ് തിരിതെളിഞ്ഞത്. രാവിലെ 9.30 മണിയോടെ സംഘാടക സമിതി വൈസ് ചെയര്‍മാനും പി.ടി.എ. പ്രസിഡന്റുമായ കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് കൗമാര കലാമേളയയ്ക്ക് തുടക്കമായത്.

വിവിധ ഹാളുകളിലായി രചനാ മത്സരങ്ങളാണ് രാവിലെ നടന്നത്. ഹാള്‍ ഒന്നില്‍ ചിത്ര രചനാ മത്സരവും, ഹാള്‍ രണ്ടില്‍ സാഹിത്യ രചനാ മലയാളം മത്സരവും, ഹാള്‍ മൂന്നില്‍ സാഹിത്യ രചനാ ഇംഗ്ലീഷ് മത്സരവും, ഹാള്‍ നാലില്‍ സാഹിത്യ രചനാ ഹിന്ദി മത്സരവും, ഹാള്‍ അഞ്ചില്‍ സാഹിത്യ രചനാ ഉറുദു മത്സരവും, ഹാള്‍ ആറില്‍ സാഹിത്യ രചനാ കന്നട മത്സരവും, ഹാള്‍ ഏഴില്‍ സാഹിത്യ രചനാ അറബിക് മത്സരവും, ഹാള്‍ എട്ടില്‍ സംസ്‌കൃതോത്സവും, ഹാള്‍ ഒമ്പതില്‍ അക്ഷര ശ്ലോകവും, ഹാള്‍ പത്തില്‍ ക്വിസ് മത്സരവും, ഹാള്‍ പതിനൊന്നില്‍ സംസ്‌കൃതം കഥാരചനാ മത്സരവും, ഹാല്‍ പന്ത്രണ്ടില്‍ തര്‍ജിമ അറബിക് കലോത്സവും അരങ്ങേറി. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉച്ചയോടെ ബാന്റ് മേളം മത്സരവും നടക്കും. കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച തന്നെ ഏറെക്കുറേ പൂര്‍ത്തിയായിരുന്നു.

കലോത്സവത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് നടന്ന വിളംബര ഘോഷയാത്ര നാടിന്റെ ആഘോഷമായി മാറി. സംഘാടക സമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര ചെറുവത്തൂരിന് നിറച്ചാര്‍ത്തായി. സംഘാടക സമിതി ഭാരവാഹികളും ജനപ്രതിനിധികളുമായ അഡ്വ.പി.പി. ശ്യാമളാദേവി, ടി.വി. ഗോവിന്ദന്‍, എം. ബാലകൃഷ്ണന്‍, സി. കാര്‍ത്ത്യാനി, എം. ശാന്ത, വി.പി. ജാനകി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേലധികാരികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

സ്റ്റുഡന്‍സ് പോലീസ്, സ്‌കൗട്ട് ആന്‍് ഗെയ്ഡ്‌സ്, ബാന്റ് മേളം, ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങള്‍ എന്നിവരും ഘോഷയാത്രയില്‍ അണിനിരന്നു. മുത്തുക്കുടകള്‍ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. ജന പങ്കാളിത്തം കൊണ്ട് ഘോഷയാത്ര ശ്രദ്ധേയമായി. ചെറുവത്തൂരിന്റെ നഗര ഹൃദയത്തിന് ഉള്‍ പുളകമായി കടന്നു പോയ ഘോഷയാത്ര വീക്ഷിക്കാന്‍ ദേശീയ പാതയുടെ ഇരു ഭാഗത്തും നൂറു കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു.

Keywords:  Kerala, School-Kalolsavam, Kayyur, Kasaragod, Revenue-District, Cheruvathur, P.P Shyamala Devi, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia