കലാകാരനായാല്‍ പോരാ വിദ്യാഭ്യാസമുള്ള കലാകാരാന്‍ ആയാലേ അംഗീകാരം ലഭിക്കൂ: നടന്‍ ജഗദീഷ്
Mar 12, 2015, 09:15 IST
ഉറുമീസ് തൃക്കരിപ്പൂര്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/03/2015) ആളുകള്‍ തന്നോട് പല സ്ഥലത്ത് വച്ചും എച്ച്യൂസ് മീ... എന്ന് സിനിമാ ഡയലോഗ് ഇപ്പോഴും പ്രയോഗിക്കാറുണ്ടെന്ന് സിനിമാ താരം ജഗദീഷ്. എനിക്ക് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനോടൊപ്പവും, മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുന്നത് ഞാന്‍ വലിയ നടനായത് കൊണ്ടല്ല. അവര്‍ക്കൊപ്പം നോക്കിയാല്‍ റാങ്ക് നിലയില്‍ ഞാന്‍ പത്തിനകത്ത് വരുമെന്നേ പറയാനാവൂ. പക്ഷെ കോളജ് അധ്യാപകനായ എന്നെ അവര്‍ കൂടുതല്‍ സിനിമകളിലേക്ക് കൊണ്ട് വരുന്നു, അംഗീകാരം തരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി.
അതിന് പ്രധാന കാരണം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നയാള്‍ എന്ന പരിഗണന തന്നെയാണ് ജഗദീഷ് തുറന്ന് പറഞ്ഞു. കാസര്‍കോട് ജില്ല ജനിക്കും മുമ്പ് അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായ മട്ടന്നൂരിലെ കോളേജില്‍ ഞാന്‍ എക്കണോമിക്‌സും, ഫിനാന്‍സും ഒക്കെ പഠിപ്പിച്ച ആളാണെന്ന ഓര്‍മ്മ ഇവിടേക്ക് വരുമ്പോഴൊക്കെ എന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. തൃക്കരിപ്പൂര്‍ നടക്കാവില്‍ സ്വകാര്യ ഗ്രൂപ്പിന്റെ എ സി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം.
കോളജിലെ അധ്യാപകനായ ഞാന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത പല രംഗത്തും ശോഭിക്കാനായി. അതില്‍ വളരെ പ്രാധാന്യമുള്ളതായി ഞാന്‍ കരുതുന്നത് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമയിലെ ആഭ്യന്തര മന്ത്രിയാവുന്ന ന്യൂസ് പേപ്പര്‍ ബോയിയുടെ കഥാപാത്രമാണ്. രാഷട്രീയക്കാര്‍ ഉള്‍പ്പെടെയുള എല്ലാ വിഭാഗത്തില്‍ പെട്ടവരുമായും ഞാന്‍ എല്ലാ കാലത്തും ബന്ധം പുലര്‍ത്തുന്നയാളാണ്.
എന്നാല്‍ കലാകാരന്‍ എന്ന നിലയില്‍ ജനപക്ഷത്തോടൊപ്പം നില്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരാവണം എന്ന നിലപാടില്‍ എനിക്ക് നിഷ്‌ക്കര്‍ഷയുണ്ട്. കലയോ കയികമോ ആയ രംഗത്ത് ഉന്നതിയില്‍ എത്തിയാല്‍ മാത്രം പോരാ വിദ്യാഭ്യാസത്തില്‍ കൂടി നമുക്ക് മുന്നേറാന്‍ കഴിഞ്ഞാലേ സമൂഹത്തില്‍ അംഗീകാരം ലഭിക്കുകയുള്ളൂ. അതിന് ഞാന്‍ തന്നെ എന്റെ അനുഭവം പറയാം.
ബിച്ചു തിരുമലയുടെ പ്രസിദ്ധ സിനിമാ ഗാനം ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളെ.... ആലപിച്ചും, തന്റെ ഹിറ്റ് സിനിമയായ സ്ഥലത്തെ പ്രധാന പയ്യന്‍സിലെ കഥാപാത്രത്തെ രംഗത്ത് അവതരിപ്പിച്ചും ജഗദീഷ് ആരാധകരുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്.
Keywords: Film, Actor, Trikaripur, Kasaragod, Kerala, Jagatheesh, College, Teacher, Education
Advertisement:
Advertisement: