കറന്തക്കാട് 12 പേരടങ്ങുന്ന വന്‍ കുലുക്കിക്കുത്ത് സംഘം അറസ്റ്റില്‍; 20,000 രൂപ പിടികൂടി
Jun 21, 2013, 13:11 IST
കാസര്‍കോട്: കാസര്‍കോട് കറന്തക്കാട് ദ്വാരക ഹോട്ടലിന് സമീപം കുലിക്കിക്കുത്ത് ചൂതാട്ടത്തില്‍ ഏര്‍പെട്ട 12 പേരെ കാസര്‍കോട് എസ്.ഐ. കരിയപ്പയും സംഘവും അറസ്റ്റുചെയ്തു. ദൂരെ ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കുലിക്കിക്കുത്ത് നടത്താന്‍ കറന്തക്കാട് എത്താറുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൈഡ് നടത്തിയത്.
കുമ്പള നാരായണമംഗലം കന്യാ നിലയത്തിലെ വസന്തന്‍ (42), ദേളിയിലെ എ അബ്ദുല്ല (37), മൊഗ്രാല്‍ പേരാല്‍ ഹൗസില്‍ മുഹമ്മദ് മുസ്തഫ (28), മൊഗ്രാല്‍ പുത്തൂരിലെ മൊയ്തീന്‍ കുഞ്ഞി (22), കുഡ്‌ലു ആര്‍.ഡി. നഗറിലെ സുരേഷ്‌കുമാര്‍ (24), ചെമ്മനാട് കൊമ്പനടുക്കത്തെ കെ. ഷാക്കിര്‍ (32), മധൂര്‍ പാറക്കട്ടയിലെ മാധവന്‍ (40), ചെമ്മനാട് കപ്പണയടുക്കത്തെ കെ.എ. അബ്ദുല്‍ മുഹാജിര്‍ (27), കല്ലക്കട്ട പള്ളംങ്കാനത്തെ കെ. അനില്‍ കുമാര്‍ (36), ഉക്കിനടുക്കത്തെ ബി. നിസാര്‍ (38), ബന്തടുക്കയിലെ എ.എം. നിസാര്‍ (22), ആദൂരിലെ സി. അബ്ദുല്ലകുഞ്ഞി (31) എന്നിവരാണ് അറസ്റ്റിലായത്.
കളിക്കളത്ത് നിന്ന് 19,925 രൂപയും കുലിക്കിക്കുത്തിന് ഉപയോഗിക്കുന്ന കട്ടകളും നമ്പര്‍ ബോര്‍ഡുകളും പിടിച്ചെടുത്തു.
Keywords: Kasaragod, Gambling, Police, Arrest, Kerala, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.