കറന്തക്കാട്ട് ആക്രിക്കടയില്‍ അഗ്നിബാധ
Jan 21, 2013, 13:57 IST
കാസര്‍കോട്: ആക്രിക്കടയില്‍ തീ പിടുത്തം. ഞായറാഴ്ച രാത്രി 11 മണിയോടെ ആനബാഗിലുവിലെ അബ്ദുര്‍ റസ്സാഖിന്റെ കറന്തക്കാട്ടെ ആര്‍.കെ. ഓള്‍ഡ് സ്‌ക്രാപ്പ് എന്ന ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്.
ചാക്കുകളില്‍ കെട്ടിവെച്ചിരുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍ കത്തിനശിച്ചു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി.
Keywords: Karandakkad, Kasaragod, Fire, Fire Force, Kerala, Malayalam News, Kerala Vartha, Kasaragod News.