city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷക സംഘം പഞ്ചദിന സത്യഗ്രഹം തുടങ്ങി


കര്‍ഷക സംഘം പഞ്ചദിന സത്യഗ്രഹം തുടങ്ങി
കാസര്‍കോട്: കാര്‍ഷിക മേഖലയെ നട്ടെല്ലൊടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താക്കീതുമായി കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചദിന സത്യഗ്രഹം കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് തുടങ്ങി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.


കൃഷി ലാഭകരമാക്കാതിരിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പി പറഞ്ഞു.  ബജറ്റ് പരിശോധിച്ചാല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ നയം ആശ്വാസമാകുന്നത് ആര്‍ക്കെന്ന് വ്യക്തമാണ്. വന്‍കിട കൃഷിക്കാര്‍ക്ക് മാത്രമാണ് ഈ നയത്തിന്റെ ഭാഗമായി നേട്ടമുണ്ടാകുന്നത്.

കാര്‍ഷിക മേഖലയുടെ പൊതുവിഷയമായി ഇന്ന് കര്‍ഷക ആത്മഹത്യകള്‍ മാറിയിരിക്കുന്നു.  വി എസ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളൊന്നും തന്നെയുണ്ടായില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 50 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. കാസര്‍കോട് ആറോളം പേര്‍ മരിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ കഴിയണം. മൊറട്ടോറിയം പ്രഖ്യാപിച്ചതു കൊണ്ടുമാത്രം കാര്യമില്ല. കാര്‍ഷിക മേഖലയിലെ പ്രശ്നം മറ്റു മേഖലകളില്‍ നിന്ന് വ്യത്യസ്തമാണെന്നും പി കരുണാകരന്‍ പറഞ്ഞു.

കര്‍ഷക സംഘം പഞ്ചദിന സത്യഗ്രഹം തുടങ്ങി

കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സെക്രട്ടറി എം വി കോമന്‍ നമ്പ്യാര്‍, സിഐടിയു സംസ്ഥാനവൈസ്പ്രസിഡന്റ് എ കെ നാരായണന്‍, ഇന്ത്യന്‍ ഫാര്‍മേഴ്സ് യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ ജി നായര്‍ സ്വാഗതം പറഞ്ഞു.


കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി സ്വീകരിക്കുക, മിതമായ നിരക്കില്‍ രാസവളം വിതരണം ചെയ്യുക, ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക, ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുക, എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, നാല്ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ അനുവദിക്കുക, കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, അടക്ക കര്‍ഷകരെ സഹായിക്കുന്നതിന് സ്ഥിരം പാക്കേജ് നടപ്പാക്കുക തുടങ്ങിയ കര്‍ഷകരുടെ ജീവല്‍ പ്രധാനമായ 20 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. നൂറു വളണ്ടിയര്‍മാരാണ് അഞ്ച് ദിവസം നീളുന്ന സമരം നടത്തുന്നത്.

Keywords:  Karshakasangam sathyagraham, P.Karunakaran MP, Kasaragod








Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia