കര്‍ഷകന്‍ ജീവനൊടുക്കി; മൂന്നു മാസത്തിനിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കര്‍ഷകന്‍
Nov 22, 2017, 11:24 IST
ബളാല്‍: (www.kasargodvartha.com 22.11.2017) പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. അത്തിയടുക്കത്തെ മണിയറ രാഘവനെ (60)യാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങളാല്‍ പ്രദേശത്തെ എന്‍.ജെ. അലക്‌സാണ്ടര്‍ എന്ന കര്‍ഷകന്‍ സെപ്റ്റംബര്‍ 12ന് ജീവനൊടുക്കിയിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി റവന്യൂ വകുപ്പ് അത്തിയടുക്കത്തെ ഭൂവുടമകളില്‍ നിന്നും നികുതി സ്വീകരിക്കുന്നില്ല. ഭൂനികുതി റസീതിയില്ലാത്തതിനാല്‍ കര്‍ഷകരില്‍ പലര്‍ക്കും ബാങ്ക് വായ്പകള്‍ പുതുക്കാനോ വിവിധ ക്ഷേമ പദ്ധതികളില്‍ അപേക്ഷ സമര്‍പ്പിക്കാനോ സ്വന്തം ഭൂമി വില്‍പ്പന നടത്താനോ കഴിയാത്ത അത്യന്തം നിസഹായാവസ്ഥയാണ്.
ജീവനൊടുക്കിയ രാഘവന്റെ കുടുംബത്തിനും ബളാല്‍ പഞ്ചായത്തില്‍ നിന്നും നേരത്തേ രണ്ടുതവണ വീട് അനുവദിച്ചിരുന്നെങ്കിലും ഭൂമി സംബന്ധമായ സാങ്കേതികക്കുരുക്കുള്ളതിനാല്‍ ഇവര്‍ക്ക് ഇതുവരെ വീടു നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ലക്ഷ്മി കണ്ണോത്ത്. മക്കള്‍: രാകേഷ്, രമ്യ. മരുമകന്‍: ഉണ്ണികൃഷ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Balal, Kerala, News, Farmer, Suicide, Death, Police, Farmer commits suicide.