കര്‍ണ്ണാടകയില്‍ നിന്ന് നികുതിവെട്ടിച്ച് പിക്കപ്പ് ജീപ്പില്‍ കടത്തിയ 26 ബോക്‌സ് കോഴികള്‍ പോലീസ് പിടികൂടി
Jun 2, 2016, 11:00 IST
ആദൂര്‍: (www.kasargodvartha.com 02.06.2016) കര്‍ണ്ണാടകയില്‍ നിന്ന് നികുതിവെട്ടിച്ച് പിക്കപ്പ് ജീപ്പില്‍ കടത്തിയ 26 ബോക്‌സ് കോഴികള്‍ പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊട്ട്യാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന സിഐ ഇ പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോഴികളുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പ് പിടികൂടിയത്.
പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചപ്പോള്‍ 40 കിലോ കൊള്ളുന്ന 26 ബോക്‌സുകളിലായി കോഴികളെ നിറച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവരോട് നികുതി അടച്ച രേഖകള്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കോഴികള്‍ സഹിതം പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്ത പോലീസ് ആദായ നികുതി വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
Keywords: Kasaragod, Adhur, Police-station, Checking, 26Box, Vehicle, Tax, Police, Pick up Jeep, Chickens.