കര്‍ണാടക ജാനപദ പരിഷത്ത് കേരള ഗാന്ധിനാട് ഘടകം ഉദ്ഘാടനം 24ന്
Jun 19, 2012, 12:21 IST
കാസര്‍കോട്: നാടന്‍ കലകളുടെ ഉന്നമനത്തിനായി ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാടക ജാനപദ പരിഷത്തിന്റെ കേരള ഗഡിനാട് ഘടകം രൂപവത്കരിച്ചു. കേരള ഘടകത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 24ന് സീതാംഗോളി കിളിംഗാറിലെ ശ്രീ സായി മന്ദിരത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം മൂന്ന് മണിക്ക് നാടോടി നൃത്തരൂപങ്ങളും, നാടന്‍ കലകളുടെ ആവിഷ്‌കാരവും നടക്കും. നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക സര്‍ക്കാരിന്റെ മൂന്നാം സാമ്പത്തിക കമ്മീഷന്‍ ശുപാര്‍ഷകളുടെ അനുഷ്ഠാന സമിതി അധ്യക്ഷന്‍ എ.ജി കൊട്ഗി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജാനപദ പരിഷത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തിമ്മെ ഗൗഡ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്, എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, ജാനപദ പരിഷത്ത് കേന്ദ്രകമ്മിറ്റി മാനേജിംഗ് ട്രസ്റ്റി ഇന്ദിര ബാലകൃഷ്ണ, അംഗം റിട്ട. എ.ഡി.ജി.പി കെ.വി. ആര്‍ ടാഗോര്‍, ബേള ചര്‍ച്ച് വികാരി വിന്‍സന്റ് ഡിസൂസ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ സായിറാം ഗോപാലകൃഷ്ണ ഭട്ട്, ഡോ. ആര്‍. കെ ഷെട്ടി, ഡോ. ഫക്രുദ്ദീന്‍ കുന്നില്‍, പാരമ്പര്യ വൈദ്യന്‍ മാത്തുക്കുട്ടി വൈദ്യര്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവരെ ആദരിക്കും. സാംസാകാരിക പരിപാടികളുടെ ഭാഗമായി 5.30ന് കാസര്‍കോട് ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘം അവതരിപ്പിക്കുന്ന നാടന്‍ സംഗീതനിശ അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ അഡൈ്വസര്‍മാരായ ബി ബാലകൃഷ്ണ അഗ്ഗിത്തായ, പ്രൊഫ. എ. ശ്രീനാഥ്, കേശവ പ്രസാദ്, ജന. സെക്രട്ടറി എ.ആര്‍ സുബ്ബയ്യക്കട്ട, ട്രഷറര്‍ രവി നായിക്കാപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Keywords: Kasaragod, Press meet, Folklore, Karnataka Janapada Parishat