കര്‍ഷകത്തൊഴിലാളികള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
Aug 8, 2012, 18:34 IST
![]() |
വിലക്കയറ്റം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, ഭക്ഷ്യസുരക്ഷാബില്‍ കുറ്റമറ്റ രീതിയില്‍ പാസാക്കി എല്ലാ വിഭാഗക്കാര്‍ക്കും മാസം 35 കിലോ അരി നല്‍കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ദിനവും 250 രൂപ കൂലിയുമാക്കി വര്‍ധിപ്പിക്കുക, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പി ചന്തുക്കുട്ടി അധ്യക്ഷനായി. പി വി കുഞ്ഞമ്പു, സി വി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഉപ്പള പോസ്റ്റോഫീസിനു മുന്നില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജന് മടത്തിനാട്ട് ഉദ്ഘാടനം ചെയ്തു. സി രാഘവന് അധ്യക്ഷനായി. ആര് രമണന്, നാരായണ ഷെട്ടി, യോഗീഷ, സീന ഭണ്ടാരി എന്നിവര്‍ സംസാരിച്ചു. ഉദുമ പള്ളിക്കര വില്ലേജ് ഓഫീസിനു മുന്നില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഷാഫി അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്, കുന്നൂച്ചി കുഞ്ഞിരാമന്, കെ വി ജയശ്രീ, എ ജാസ്മിന്, വി വി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
എന്മകജെ പെര്‍ള വില്ലേജ് ഓഫീസിനു മുന്നില്‍ ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. ജെ കൃഷ്ണന് അധ്യക്ഷനായി. രമാനാഥ റൈ, പി മുഹമ്മദ്, രാമകൃഷ്ണ റൈ എന്നിവര്‍ സംസാരിച്ചു. അഡൂര്‍ പോസ്റ്റോഫീസിനു മുന്നില്‍ ജില്ലാ വൈസ് ്രപസിഡന്റ് രാഘവന് കൊടക്കാട് ഉദ്ഘാടനം ചെയ്തു. ബി എം പ്രദീപ് അധ്യക്ഷനായി. എ ചന്ദ്രശേഖരന്, സി കെ കുമാരന്, മോഹനന് കാടകം എന്നിവര്‍ സംസാരിച്ചു. കുണ്ടംകുഴി പോസ്റ്റോഫീസിനു മുന്നില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രന് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. കെ രമണി അധ്യക്ഷയായി. എ മാധവന്, ദാമോദരന്‍ ജയപുരം, കെ തമ്പാന്, കുഞ്ഞിക്കണ്ണന് ചാളക്കാട്, കെ കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂര്‍ പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാസെക്രട്ടറി വി കെ രാജന് ഉദ്ഘാടനം ചെയ്തു. ടി വി നാരായണന് അധ്യക്ഷനായി. എം സരോജിനി, കെ മുരളി എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ സംസ്ഥാന കമ്മിറ്റിയംഗം എം വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ കൃഷ്ണന് അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, എം രാജന്, എന്‍ വി സുകുമാരന്‍, എം വി രാധ, എ കെ കുഞ്ഞിക്കണ്ണന്, കയനി മോഹനന് എന്നിവര്‍ സംസാരിച്ചു. കോണ്‍വന്റ് ജങ്ഷന് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു.
കാലിക്കടവ് പോസ്റ്റോഫീസിനു മുന്നില്‍ കെ കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി ചെറിയോന് അധ്യക്ഷനായി. ജില്ലാസെക്രട്ടറി വി കെ രാജന്, ഇ കുഞ്ഞിരാമന്, കെ ശ്യാമള സംസാരിച്ചു. ചിറ്റാരിക്കാല്‍ പോസ്റ്റോഫീസിനു മുന്നില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പാവല്‍ കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. സി കെ നാരായണന് അധ്യക്ഷനായി. എന്‍ ശ്രീധരന്, പി കെ ദാമോദരന്‍, എന്‍ ജി രാമചന്ദ്രന്, കെ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
രാജപുരം സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ജില്ലാ ട്രഷറര്‍ വെങ്ങാട്ട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. സി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി എം വി കൃഷ്ണന്, പി തമ്പാന്, ബി ലീലാമ്മ എന്നിവര്‍ സംസാരിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്കോഫീസിനു മുന്നില്‍ ജില്ലാപ്രസിഡന്റ് കെ കണ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കൈ രാധാകൃഷ്ണന് അധ്യക്ഷനായി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്, പി ദാമോദരന്‍, ഒ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Keywords: KSKTU, Kasargod, March, Farmers, Cheruvathur, Hosdurg, Kalikkadav