കരുണാകരന്‍ ബേവിഞ്ചയ്ക്ക് പൗരാവലിയുടെ സ്വീകരണം
Mar 30, 2013, 18:42 IST
ചെര്‍ക്കള: കേരളാ ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ച അഡ്വ. കരുണാകരന്‍ ബേവിഞ്ചയ്ക്ക് ചെങ്കള പഞ്ചായത്ത് പൗരാവലി സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ. കൃഷ്ണകുമാര്‍ ഉപഹാരം നല്‍കി.
മൂസ ബി. ചെര്‍ക്കള, സി.ബി. അബ്ദുല്ല, ടി.എം. മുഹമ്മദ് അഷ്‌റഫ്, പി. ചന്തുകുട്ടി, ഇ. അബൂബക്കര്‍, എം.എ. നാസര്‍, അഡ്വ. കളരി കൃഷ്ണന്‍, കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.കെ. ഗംഗാധരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വിജയന്‍ നന്ദിയും പറഞ്ഞു. അഡ്വ. കരുണാകരന്‍ ബേവിഞ്ച മറുപടി പ്രസംഗം നടത്തി.

Keywords : Kasaragod, Cherkala, Reception, Kerala, Karunakaran Bevinja, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.