കരാറുകാര്‍ ടെണ്ടര്‍ ബഹിഷ്‌കരിക്കും
Aug 7, 2012, 22:31 IST
കാസര്‍കോട്: ജില്ലയിലെ മണല്‍ ക്ഷാമം പരിഹരിക്കുക, 2010 ലെ ഷെഡ്യൂള്‍ റേറ്റ് പുതുക്കുക, പത്ത് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് പിന്‍വലിക്കുക, പഞ്ചായത്ത് മാര്‍ഗ്ഗ രേഗയിലെ അഞ്ചുവര്‍ഷ ഗ്യാരണ്ടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ടെണ്ടറുകളും അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കാന്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ജില്ലാ കോര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചു.
കല്ലട്ര ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. പി.വി. കൃഷ്ണപൊതുവാള്‍, ശ്രീകണ്ഠന്‍ നായര്‍, എം.എ. നാസര്‍, ഹസൈനാര്‍ കോളാരി, കെ. മുഹമ്മദ്കുഞ്ഞി, പി.എം.കൃഷ്ണന്‍ നായര്‍, ഷാഫിഹാജി പ്രസംഗിച്ചു.
Keywords: Tender, Contractors meet, Kasaragod