കരാറുകാര്‍ ജില്ലാ പഞ്ചായത്ത് മാര്‍ച്ച് നടത്തി
Jul 20, 2012, 10:09 IST
കാസര്‍കോട് : കേരളത്തിലെ ചെറുകിട ഇടത്തരം കരാറുകാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഇ വി കൃഷ്ണപൊതുവാള്‍, എം വി കുഞ്ഞപ്പന്‍, ബി ഷാഫി ഹാജി, പി എം അബ്ദുല്‍ഖാദര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി എം കൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

Keywords: Contractors march, Panchayath office, Kasaragod