city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്മീഷന്‍ മുമ്പാകെ ഏവര്‍ക്കും ഒരേ സ്വരം ജില്ലയുടെ സമഗ്ര വികസനം വേണം

കമ്മീഷന്‍ മുമ്പാകെ ഏവര്‍ക്കും ഒരേ സ്വരം ജില്ലയുടെ സമഗ്ര വികസനം വേണം
കാസര്‍കോട്: വികസന രംഗത്ത് സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മറ്റു ജില്ലകള്‍ക്കൊപ്പം ഏത്തിക്കാന്‍ രാഷ്ട്രീയം, മതം, ഭാഷാഭേദം വ്യത്യാസമില്ലാതെ ഏവര്‍ക്കും ഒരേ അഭിപ്രായം. ജില്ലയുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന ചെറുകിട വന്‍കിട പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, ഉദ്യോഗസ്ഥന്മാരുടെ കുറവ്, അവശ്യത്തിന് ഫിന്റെ കുറവ് എന്നിവ ജില്ലയെ വികസനത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. സര്‍ക്കാറിന്റെ കൈവശം 13,000 ഹെക്ടറോളം സ്ഥലമുണ്ടായിട്ടും കാര്‍ഷിക-വ്യാവസായിക രംഗത്ത് അതിനെ മുതല്‍കൂട്ടാക്കാന്‍ കഴിയുന്നില്ല. തൊഴില്‍, വ്യവസായം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വ്വമേഖലകളിലും ജില്ലയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ജില്ലയിലെത്തിയ മുന്‍ ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസിലും, കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടത്തിയ സിറ്റിംഗില്‍ ജില്ലയുടെ വികസനത്തിനുള്ള നൂറുകണക്കിന് നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്. ഭരണപരമായ സൗകര്യത്തിന് മംഗല്‍പ്പാടി ആസ്ഥാനമായി മഞ്ചേശ്വരം താലൂക്ക്, വെള്ളരിക്കു് ആസ്ഥാനമായി മലയോര താലൂക്ക്, തൃക്കരിപ്പൂര്‍ താലൂക്ക് എന്നിവ രൂപീകരിക്കണം. കുമ്പള ആസ്ഥാനമായി ഒരു റവന്യൂ ഡിവിഷണല്‍ ഓഫീസ് തുറക്കണം, ഗ്രൂപ്പ് വില്ലേജുകള്‍ മാറ്റി ഓരോ വില്ലേജിനും പ്രത്യേകം ഓഫീസുകള്‍ തുറക്കണം, കൂടൂതല്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തുകള്‍ വിഭജിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി എന്നിവയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളായി ഉയര്‍ത്തണം, എല്ലാ സി എച്ച് സികളിലും കിടത്തിച്ചികിത്സയും, അത്യാവശ്യ ലബോറട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്തണം, വിവിധ ആസ്പത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങണം, ട്രോമ കെയര്‍ സെന്ററുകള്‍ ആരംഭിക്കണം.

കേന്ദ്ര സര്‍വ്വകലാശാലയുടെ മെഡിക്കല്‍ കോളേജ് കാസര്‍കോട്ട് ജില്ലയില്‍ തന്നെ സ്ഥാപിക്കണം. ജില്ലയില്‍ സര്‍ക്കാര്‍ പുതുതായി എഞ്ചിനിയറിംഗ് കോളേജ് തുടങ്ങണം. എല്ലാ ബ്ലോക്കുകളിലും ആര്‍ട്‌സ് കോളേജുകള്‍, പോളിടെക്‌നിക്ക് കോളേജുകള്‍, ഐ ടി ഐ കള്‍ സ്ഥാപിക്കണം. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുറക്കണം. കന്നട ഭാഷാ അക്കാദമി അനുവദിക്കണം, മീഞ്ച മാറിടൈം ഇന്‍സ്റ്റിറ്റിയൂട്ട് പുനസ്ഥാപിക്കണം, ലോ കോളേജ് തുടങ്ങണം, പടന്നക്കാട് കാര്‍ഷിക കോളേജ് മലബാര്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തണം, ഒരു മൃഗസംരക്ഷണ കോളേജ് തുടങ്ങണം ആയൂര്‍വ്വേദ കോളേജ് തുടങ്ങണം. മഞ്ചേശ്വരം ആസ്ഥാനമായി ഐ ടി വ്യവസായകേന്ദ്രം തുടങ്ങണം, കശുവി, റബ്ബര്‍, അടക്ക സംസ്‌കരണ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങണം, ജില്ലയില്‍ കൂടുതല്‍ നിക്ഷേപം മുടക്കാന്‍ നിക്ഷേപകരുടെ സംഗമം നടത്തണം, ജില്ലയിലെ ബോക്‌സൈറ്റ് നിക്ഷേപം പ്രയോജനപ്പെടുത്തി ബോക്‌സൈറ്റ് വ്യവസായം തുടങ്ങണം, മൈലാട്ടി സ്പിന്നിംഗ് മില്‍ പ്രവര്‍ത്തനം ആരംഭിക്കണം.

കാര്‍ഷിക മേഖലയില്‍ ഹെക്ടറിന് ര് ലക്ഷം സബ്‌സിഡി നല്‍കി കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പിലാക്കണം, ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് നെല്‍കൃഷി പുനരാരംഭിക്കാന്‍ സൗകര്യം ഉാക്കണം, അടക്കാ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് കൊ് വരണം, ഗുണനിലവാരമുള്ള ജൈവവളം ലഭ്യമാക്കണം, കാര്‍ഷിക മേഖലയില്‍ വന്‍ നാശം വിതക്കുന്ന കാട്ടാന, പന്നി, കുരങ്ങന്മാരെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ വേണം.

മൂന്നാം കടവ് ജലസേചന പദ്ധതി നടപ്പിലാക്കണം, ജില്ലയിലെ പുഴകള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ തടയണ നിര്‍മ്മിച്ച് ജലസേചനം-കുടിവെള്ളം സൗകര്യം ഒരുക്കണം, കാക്കടവില്‍ ഉയരം കുറഞ്ഞ അണക്കെട്ട് നിര്‍മ്മിക്കണം. കാസര്‍കോട്ടെ കുടിവെള്ള വിതരണത്തിന് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കണം. പയസ്വിനി പുഴയില്‍ ഒരു വൈദ്യുത പദ്ധതി ആരംഭിക്കണം, കര്‍ണ്ണാടകയിലെ പുത്തൂരില്‍ നിന്നും 400 കെ.വി. ലൈന്‍ വലിക്കണം, മൈലാട്ടി 210 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നും ഡബ്ള്‍ ലൈന്‍ വലിക്കണം, ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ തുടങ്ങണം, വിദ്യാനഗറില്‍ വൈദ്യുതി ഭവന്‍ പണിയണം.

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വേ പാത നിര്‍മ്മിക്കണം, മലയോര ഹൈവേ നിര്‍മ്മിക്കണം, നാലുവരി പാത നിര്‍മ്മാണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണം, ഗ്രാമീണ റോഡുകളുടെ വികസനം നടപ്പിലാക്കണം, കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ തുറക്കണം, കാസര്‍കോട്ടെ വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ തീവികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം. ബേക്കല്‍ സ്റ്റേഷനില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, കോഴിക്കോട്, മംഗലാപുരം എയര്‍പോര്‍ട്ടുകളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങണം.

കാസര്‍കോട് ജില്ലയിലെ ക്രമസമാധാനപാലനത്തിനായി പ്രത്യേക പോലീസ് സേനയെ നിയോഗിക്കണം, വര്‍ഗ്ഗീയ കേസ്സുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണം, കാസര്‍കോട് ജില്ലയില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ആവശ്യമായ ക്വാര്‍ട്ടേഴ്‌സ് പണിയണം, അവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കണം, ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കന്നട തര്‍ജ്ജമക്കാരെ നിയമിക്കണം, പോലീസ് സ്റ്റേഷനുകളില്‍ എസ്.ഐ റാങ്കില്‍ കന്നട അറിയാവുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം, പോലീസ് സേനയില്‍ മുസ്ലീം ന്യൂന പക്ഷക്കാര്‍ക്ക് പ്രത്യേക നിയമനം നല്‍കണം, മറാഠി വിഭാഗക്കാരെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. സ്‌പോര്‍ട്‌സ് വികസനത്തിനായി സ്റ്റേഡിയങ്ങള്‍ പണിയണം, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കണം.

എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ദത്തെടുക്കണം, അവരുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കണം. വീടില്ലാത്തവര്‍ക്ക് മുഴുവനായി വീട് നല്‍കണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ നവീകരിക്കണം, അവരുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതികള്‍ ഉാക്കണം. റാണിപുരത്തും കോട്ടഞ്ചേരി മലയിലും ടൂറിസം പദ്ധതികള്‍ വിപുലപ്പെടുത്തണം. ബേക്കല്‍ ടൂറിസം പദ്ധതി ത്വരിതപ്പെടുത്തണം, പെരിയയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണം തുടങ്ങി വികസനം ലക്ഷ്യമാക്കിക്കൊുള്ള നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്.

തെളിവെടുപ്പ് യോഗങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡുമാര്‍, ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കന്മാരും പങ്കെടുത്തു.

Keywords:  Prabhakaran commission, Sitting, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia