കമ്പ്യൂട്ടര്‍ ടാലി സൗജന്യ പരിശീലനം
Mar 31, 2012, 10:30 IST
കാസര്‍കോട്: കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കമ്പ്യൂട്ടര്‍ ടാലി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, അക്കൗണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട് പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പ്രം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഏപ്രില്‍ അഞ്ച് ആണ് അവസാന തീയതി.
Keywords: Kasaragod, Computer, Training Class