കബഡിയ്ക്കിടയില്‍ ചൂതാട്ടം: വിവരമറിയിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല
Nov 24, 2014, 16:59 IST
ഉപ്പള: (www.kasargodvartha.com 24.11.2014) കബഡി ടൂര്‍ണമെന്റിനിടയിലെ ചൂതുകളിയെ കുറിച്ച് വിവരമറിയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നു പരാതി. ഉപ്പള പച്ചിലംപാറയില്‍ കഴിഞ്ഞ ദിവസം നടന്ന കബഡി ടൂര്‍ണമെന്റിനിടയിലാണ് ചൂതുകളി അരങ്ങേറിയത്. ഇതു സംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ ഇബ്രാഹിം കൊടിയമ്മ മഞ്ചേശ്വരം പോലീസില്‍ തത്സമയം വിവരം നല്‍കിയിരുന്നതായി പറയുന്നു.
എന്നാല്‍ രാവിലെ ആരംഭിച്ച ചൂതാട്ടം വൈകിട്ട് ടൂര്‍ണമെന്റ് അവസാനിക്കും വരെ നിര്‍ബാധം തുടര്‍ന്നുവത്രേ. 10 വെച്ചാല്‍ 100, 100 വെച്ചാല്‍ ആയിരം എന്നു വിളിച്ചു പറഞ്ഞ് പരസ്യമായ ചൂതാട്ടമാണ് ഇവിടെ നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ടൂര്‍ണമെന്റിനായി പോലീസ് സ്‌റ്റേഷനില്‍ നിന്നു മൈക്ക് പെര്‍മിഷന്‍ എടുത്തിരുന്നു. അവിടെയാണ് നിയമവിരുദ്ധമായ ചൂതാട്ടം അരങ്ങേറിയത്.
മഞ്ചേശ്വരം, കുമ്പള പോലീസുകാര്‍ ജീപ്പില്‍ തലങ്ങും വിലങ്ങും ആവശ്യത്തിനും അനാവശ്യത്തിനും പായുമ്പോഴാണ് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയെക്കുറിച്ച് താന്‍ നല്‍കിയ വിവരം അവര്‍ അവഗണിച്ചതെന്നാണ് ഇബ്രാഹിം കൊടിയമ്മ ആരോപിക്കുന്നത്.

Also Read:
വോളിബോള്‍ ടൂര്‍ണമെന്റിനിടയില്‍ ചാവേര്‍ സ്ഫോടനം: 45 മരണം
Keywords: Kasaragod, Kerala, Uppala, Police, complaint, Gambling,
Advertisement: