city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനിവിന്റെ വഴിയില്‍ 10 വര്‍ഷം; നിര്‍ധനരുടെ കണ്ണീരൊപ്പി വീണ്ടും കെ.ഇ.എ

കാസര്‍കോട്: (www.kasargodvartha.com 09/02/2016) പ്രവാസത്തിന്റെ ജോലിതിരക്കിനിടയില്‍ മറ്റുള്ളവന്റെ കണ്ണീരൊപ്പിക്കൊണ്ട് ജനശ്രദ്ധപിടിച്ചുപറ്റിയ കുവൈറ്റ് ആസ്ഥാനമായുള്ള കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) നന്മയുടെ വഴിയില്‍ 10 വര്‍ഷം പിന്നിടുന്നു. 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി കുമ്പളയില്‍ നിരവധി നിര്‍ധനര്‍ക്ക് ധനസഹായം വിതരണം ചെയ്തു.

ഒരു നേരത്തെ ഭക്ഷണത്തിന് വഴിയില്ലാതെ വിശപ്പിന്റെ ലോകത്ത് നിസഹായരായി പോകുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയും നടപ്പാക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിച്ചു.

കുമ്പള വ്യാപാര ഭവനില്‍ നടന്ന പരിപാടി എ ഡി എം എച്ച് ദിനേശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് ഹമീദ് മധൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സലാം കളനാട് സ്വാഗതം പറഞ്ഞു. മഹ് മൂദ് അബ്ദുല്ല അപ്‌സര, ജില്ലാ പഞ്ചായത്ത് അംഗം വി പി പി മുസ്തഫ, ഖലീല്‍ മാസ്റ്റര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഹസന്‍ മാങ്ങാട്, എ.കെ ബാലന്‍, ഹസന്‍, ജാഫര്‍ പള്ളം, ഫിറോസ് സംസാരിച്ചു.

തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ സെമിനാറില്‍ മോഹനന്‍ മാങ്ങാട് ക്ലാസെടുത്തു.

കനിവിന്റെ വഴിയില്‍ 10 വര്‍ഷം; നിര്‍ധനരുടെ കണ്ണീരൊപ്പി വീണ്ടും കെ.ഇ.എ

Keywords : Conference, Inauguration, Kasaragod, Kasargod Expatriates Association.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia